കേരളത്തിലെ ബിജെപി- ആർ എസ് എസ് പ്രവർത്തകരുടെ കൊലപാതകങ്ങൾക്ക് ഉത്തരവാദികൾ കമ്മ്യൂണിസ്റ്റുകാർ, അവർക്ക് രാഷ്ട്രീയ പകപോക്കലിനെ കുറിച്ച് പറയാൻ എന്തധികാരം?; പാർലമെന്റിൽ ആഞ്ഞടിച്ച് അമിത് ഷാ

ഇടത് പക്ഷത്തിന്റെ ആരോപണങ്ങൾക്ക് പാർലമെന്റിൽ ചുട്ട മറുപടി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിലെ 120 ബിജെപി- ആർ എസ് എസ് പ്രവർത്തകരുടെ കൊലപാതകങ്ങൾക്ക് ഉത്തരവാദികൾ കമ്മ്യൂണിസ്റ്റുകാരാണെന്നും രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് സംസാരിക്കാൻ സിപിഎമ്മിന് എന്തധികാരമാണുള്ളതെന്നും അമിത് ഷാ ചോദിച്ചു. ഇക്കാര്യത്തിൽ നീതിയുക്തമായ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഗാന്ധി കുടുംബത്തിന്റെ എസ് പി ജി സുരക്ഷ റദ്ദാക്കിയ ബിജെപി സർക്കാർ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന ഇടത് എം പി ബിനോയ് വിശ്വത്തിന്റെ ആരോപണത്തിന് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. തങ്ങളുടെ പാർട്ടി പ്രവർത്തകരും കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് സിപിഎം എം പിമാർ പ്രതിഷേധിച്ചുവെങ്കിലും അവരുടെ പ്രസ്താവനകൾ സഭാ രേഖകളിൽ ഉണ്ടായിരിക്കില്ലെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ് അറിയിച്ചു. സിപിഎം നേതാക്കൾ സഭാദ്ധ്യക്ഷന്റെ അനുമതി ഇല്ലാതെയാണ് സംസാരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

തന്റെ പ്രസ്താവന ചിലർക്ക് കയ്പുള്ളതായി അനുഭവപ്പെടുമെങ്കിലും താൻ സത്യമാണ് പറഞ്ഞതെന്ന് അമിത് ഷാ വ്യക്തമാക്കി. കേരളത്തിൽ ഇടത് ഭരണത്തിൻ കീഴിൽ 120 ബിജെപി- ആർ എസ് എസ് പ്രവർത്തകർ കൊല്ലപ്പെട്ടിട്ടിണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. സിപിഎം പ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന ഇടത് എം പിമാരുടെ ആരോപണത്തിനും അദ്ദേഹം വ്യക്തമായ മറുപടി നൽകി. ‘കേരളത്തിൽ സിപിഎം പ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇടത് പക്ഷം ആരോപിക്കുന്നു. എന്നാൽ അവിടെ ബിജെപി അല്ല ഭരിക്കുന്നത്. കേരളത്തിൽ കോൺഗ്രസ്സുകാർ ഭരിച്ചാലും കമ്മ്യൂണിസ്റ്റുകാർ ഭരിച്ചാലും ബിജെപി പ്രവർത്തകർ കൊല്ലപ്പെടാറുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.

രാജ്യസഭയിൽ എസ് പി ജി ഭേദഗതി ബിൽ പാസാക്കവെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടത് പക്ഷത്തിന്റെ രാഷ്ട്രീയ പൊള്ളത്തരം തുറന്നു കാട്ടിയത്. ഇന്ന് രാജ്യസഭ പാസാക്കിയ എസ് പി ജി ഭേദഗതി ബിൽ നവംബർ 27ന് ലോക്സഭയും പാസാക്കിയിരുന്നു. ബില്ലിനെ എതിർത്ത കോൺഗ്രസ്സ് സഭ ബഹിഷ്കരിച്ചിരുന്നു.

admin

Recent Posts

“നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകുന്നതിൽ ബിജെപിയിലോ എൻഡിഎയിലോ സംശയമില്ല !” – കെജ്‌രിവാളിന് മറുപടിയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണത്തെ തള്ളി കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ദില്ലി മുഖ്യമന്ത്രി ഉന്നയിക്കുന്നത് തികച്ചും അസംബന്ധമായ…

3 hours ago

75 കഴിഞ്ഞാലും മോദി തന്നെ പ്രധാനമന്ത്രി ! കെജ്‌രിവാളിനെ ഒടിച്ചു മടക്കി അമിത്ഷാ |OTTAPRADHAKSHINAM|

തീഹാർ ജയിലിലേക്ക് പോകാൻ പായും മടക്കിവച്ച് ഇരിക്കുന്ന കെജ്‌രിവാളിന്റെ ജൽപ്പനങ്ങൾ |ARAVIND KEJRIWAL| #aravindkejriwal #aap #amitshah #bjp #modi

3 hours ago

പേപ്പറിൽ നോക്കാതെ സംസ്ഥാനത്തെ എല്ലാ ജില്ലകളുടെയും പേര് പറയാമോ ? ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പേപ്പറിൽ നോക്കാതെ ഒഡീഷയിലെ എല്ലാ ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരു പറയാൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.…

3 hours ago

എല്ലാ ആരോപണങ്ങളും പൊളിച്ച് കയ്യിൽ കൊടുത്ത് തെരെഞ്ഞെടുപ്പ് കമ്മീഷൻ |ELECTION|

ആദ്യം വോട്ടിംഗ് മെഷീൻ ഇപ്പോൾ ശതമാനക്കണക്ക് കോൺഗ്രസിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് അട്ടിമറി? |CONGRESS| #congress #elections2024 #electioncommission

4 hours ago

ജമ്മു കശ്മീരിൽ അതിർത്തി കടന്ന് പാക് ഡ്രോൺ! ബിഎസ്എഫ് വെടി വച്ചിട്ടു

ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി കടന്നെത്തിയ പാക് ഡ്രോണിനെ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തി. സാമ്പ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമായിരുന്നു…

4 hours ago

പാക് പട്ടാളത്തെയും പോലീസിനെയും കല്ലെറിഞ്ഞ് ഇന്ത്യൻ പതാക ഉയർത്തി ജനങ്ങൾ

ആ ചുമതല ഡോവലിന് ? പ്രതിരോധ മന്ത്രി പറഞ്ഞത് വെറുതെയായില്ല ! പാകിസ്ഥാന്റെ അടിവേരിളക്കുന്ന പ്രക്ഷോഭം തുടങ്ങി

5 hours ago