Categories: Indiapolitics

കോണ്‍ഗ്രസ് നാണംകെട്ട പാര്‍ട്ടിയെന്നു അമിത് ഷാ: കോണ്‍ഗ്രസിനെതിരായ അമിത്ഷായുടെ പരിഹാസം വൈറലാകുന്നു: മഹാരാഷ്ട്രയില്‍ ശിവസേനയുമായി കൂട്ടുകൂടും, കേരളത്തില്‍ മുസ്ലീം ലീഗുമായി ബന്ധം സ്ഥാപിക്കും; വിചിത്രമായ മതേതര പാര്‍ട്ടിയാണ് കോണ്‍ഗ്രസ്

ദില്ലി: പൗരത്വഭേദഗതി ബില്‍ മതധ്രൂവീകരണത്തിന് കാരണമാകുമെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവനയ്ക്ക് അമിത്ഷാ നല്‍കിയക മറുപടി വൈറലാകുന്നു. കേരളത്തില്‍ മുസ്ലീംലീഗുമായും ,മഹാരാഷ്ട്രയില്‍ ശിവസേനയുമായും സഖ്യമുണ്ടാക്കിയ മതേതരപാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് അമിത്ഷാ പരിഹസിച്ചു. പൗരത്വ ഭേദഗതി ബില്‍ സാമുദായിക സ്വഭാവമാണെന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വാദത്തിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഈ മറുപടി.

വിവാദമായ പൗരത്വ (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ തിങ്കളാഴ്ച ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു ഷാ. അര്‍ദ്ധരാത്രി കഴിഞ്ഞു311 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്. ബില്ലിനെ എതിര്‍ത്ത് 80 വോട്ടുകള്‍ രേഖപ്പെടുത്തി. പൗരത്വ (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച ഏകദേശം എട്ടുമണിക്കൂറോളം നീണ്ടു.

മഹാരാഷ്ട്രയില്‍ ശിവസേനയുമായിപങ്കാളികളാകുകയും കേരളത്തിലെ മുസ്ലീം ലീഗുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു, അത്തരമൊരു മതേതര പാര്‍ട്ടിയാണ് കോണ്‍ഗ്രസ് ‘ഷാ പറഞ്ഞു.

വിപുലമായ ഒരു ചര്‍ച്ചയ്ക്ക് ശേഷം ലോക്സഭ 2019 ലെ പൗരത്വ (ഭേദഗതി) ബില്‍ പാസാക്കിയതില്‍ സന്തോഷമുണ്ട്. ബില്ലിനെ പിന്തുണച്ച വിവിധ എംപിമാര്‍ക്കും പാര്‍ട്ടികള്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഈ ബില്‍ ഇന്ത്യയുടെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള സ്വാംശീകരണത്തിനും മാനുഷിക മൂല്യങ്ങളിലുള്ള വിശ്വാസത്തിനും അനുസൃതമാണ്. ‘ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍ .

ബില്ലിന്റെ വിവിധ വശങ്ങള്‍ ക്ഷമയോടെ വിശദീകരിച്ചതിന് പ്രധാനമന്ത്രി ആഭ്യന്തരമന്ത്രിയെ പ്രശംസിച്ചു.

2019-ലെ പൗരത്വ (ഭേദഗതി) ബില്‍ അനുസരിച്ച്, 2014 ഡിസംബര്‍ 31 വരെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ സമുദായങ്ങളിലെ അംഗങ്ങള്‍ക്ക് പൗരത്വം നല്‍കും. അനധികൃത കുടിയേറ്റക്കാരായി ഇവരെ കണക്കാക്കില്ല എന്നതാണ് ബില്‍ വിഭാവനം ചെയ്യുന്നത്. അടുത്ത ആഴ്ച ബില്‍ രാജ്യസഭയിലും അവതരിപ്പിക്കും.

B4 Admin

Recent Posts

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വയോധിക മരിച്ച സംഭവം: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ

കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ ചീമേനി സ്വദേശിനി വി.വി. മാധവി (72) മരിച്ച സംഭവത്തിൽ ചികിത്സാപിഴവ്…

13 hours ago

ഭാരതിയ സൈന്യത്തെയും റാഫേൽ വിമാനങ്ങളെയും കുറിച്ചുള്ള പരാമർശം വിവാദത്തിൽ: ഹിമാചലിൽ മന്ത്രി ജഗത് സിങ് നേഗിക്കെതിരെ ബിജെപിയുടെ പ്രതിഷേധം ശക്തം

ഭാരതിയ സൈന്യം, ഓപ്പറേഷൻ സിന്ദൂർ, റാഫേൽ യുദ്ധവിമാനങ്ങൾ എന്നിവയെക്കുറിച്ച് ഹിമാചൽ പ്രദേശ് നിയമസഭയിൽ മന്ത്രി ജഗത് സിങ് നേഗി നടത്തിയ…

13 hours ago

ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഫാൽ–സിൽച്ചാർ നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു: ആഴ്ചയിൽ രണ്ട് ദിവസം സർവീസ്, പുതിയ വിമാനത്താവള ടെർമിനൽ വികസനം വിലയിരുത്തി മണിപ്പൂർ മുഖ്യമന്ത്രി

മണിപ്പൂരിനെയും അസമിലെ ബരാക് താഴ്‌വരയെയും ബന്ധിപ്പിക്കുന്ന ഇംഫാൽ–സിൽച്ചാർ നേരിട്ടുള്ള വിമാന സർവീസ് ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. അലയൻസ് എയർ…

13 hours ago

സുപ്രീം കോടതി അനുമതി നൽകിയിട്ടും തിരുപ്പറങ്കുൻട്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചില്ല: പതിവ് ദീപമണ്ഡപത്തിൽ ചടങ്ങ് നടത്തി, ശക്തമായ പ്രതിഷേധവുമായി ഹിന്ദു സമൂഹം

സുപ്രീം കോടതിയുടെ ഒറ്റത്തവണ അനുമതി ഉണ്ടായിരുന്നിട്ടും തമിഴ്‌നാട്ടിലെ മധുര തിരുപ്പറങ്കുൻട്രം കുന്നിലെ വിവാദ ദീപത്തൂണിൽ ഇത്തവണ കാർത്തിക ദീപം തെളിയിച്ചില്ല.…

13 hours ago

സ്കൂൾ ബാഗുകളുടെ ഭാരത്തിന് വിട: അടുത്ത അധ്യയന വർഷം മുതൽ എൽ.പി വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം!

വിദ്യാർത്ഥികളുടെ ശാരീരികാരോഗ്യം സംരക്ഷിക്കുന്നതിനായി സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള പ്രാഥമിക രൂപരേഖ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി; ആദ്യഘട്ടത്തിൽ ലോവർ പ്രൈമറി…

14 hours ago

വാട്സ്ആപ്പ് വെബ് ഉപയോഗത്തിൽ ജാഗ്രത വേണം: അനധികൃത പ്രവേശനത്തിനും ആൾമാറാട്ട തട്ടിപ്പിനും സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

വാട്സ്ആപ്പ് വെബിലൂടെ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ…

15 hours ago