Categories: Indiapolitics

ഇനി അമിത് ഷാ മാജിക്ക്; ബംഗാളും പിടിച്ചടക്കും; ഇന്ന് ലക്ഷങ്ങൾ അണിനിരക്കുന്ന മെഗാ റാലി

മിഡ്‌നാപൂർ: ബിജെപി തരംഗമുയർത്താൻ പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരിൽ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മെഗാ റാലി നടക്കും. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ രാത്രിയാണ് അമിത് ഷാ കൊൽക്കത്തയിൽ എത്തിയത്.

റാലിക്ക് മുൻപ്, പ്രധാന സ്ഥലങ്ങളിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ അമിത് ഷാ വിലയിരുത്തും. തൃണമൂൽ കോൺഗ്രസിനോട് ഇടഞ്ഞു പാർട്ടിവിട്ട പ്രബലനായ നേതാവ് സുവേന്ദു അധികാരിയും മറ്റു വിമത തൃണമൂൽ കോൺഗ്രസ് നേതാക്കളും ഇന്ന് അമിത് ഷായെ കണ്ടേക്കുമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ട്.

കോണ്‍ഗ്രസില്‍ നിന്ന്​ വെള്ളിയാഴ്​ച പുറത്തുപോയത്​ രണ്ടു ​ നേതാക്കള്‍ ആണ്. മുതിര്‍ന്ന എം.എല്‍.എ ശില്‍ബദ്ര ദത്ത പാര്‍ട്ടി വിട്ടതിന്​ പിന്നാലെ ന്യൂനപക്ഷ സെല്‍ നേതാവ്​ കബീറുല്‍ ഇസ്​ലാമും രാജിവെച്ചു. ഇതോടെ 24 മണിക്കൂറിനിടയില്‍ 4 എം.എല്‍.എമാരാണ് രാജി സമര്‍പ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന്​ അഞ്ചുമാസം മാത്രം ബാക്കി നി​ല്‍ക്കെയാണ്​ തൃണമൂല്‍ കോണ്‍​ഗ്രസ്​ നേരിടുന്ന പ്രതിസന്ധി. ബാരക്​പുര്‍ മണ്ഡലത്തില്‍നിന്നുള്ള പ്രതിനിധിയാണ്​ ശില്‍ബദ്ര ദത്ത. ‘നിലവിലെ സാഹചര്യത്തില്‍ താന്‍ പാര്‍ട്ടിയില്‍ അയോഗ്യനാണെന്ന്​ കരുതുന്നു. പക്ഷേ എം.എല്‍.എ സ്​ഥാനം രാജിവെക്കുന്നില്ല. എന്തിന്​ ഞാന്‍ എം.എല്‍.എ സ്​ഥാനം രാജിവെക്കണം? ജനങ്ങളുടെ വോട്ടുനേടിയാണ്​ ഞാന്‍ വിജയിച്ചത്​. അതിനാല്‍ ഞാന്‍ പോയാല്‍, അവര്‍ എവിടേക്ക്​ പോകും’ -തൃണമൂലില്‍നിന്ന്​ രാജിവെക്കുന്നതായി കത്ത്​ ഇമെയില്‍ അയച്ചശേഷം ദത്ത മാധ്യമങ്ങളോട്​ പറഞ്ഞു.

Anandhu Ajitha

Recent Posts

ഗ്ലോബൽ ടി വി നസ്‌നീൻ മുന്നിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമിസ്റ്റുകൾ I BANGLADESH UNREST

ഇന്ത്യാവിരുദ്ധരായ കലാപകാരികൾ ബംഗ്ലാദേശിൽ അഴിഞ്ഞാടുന്നു. മാദ്ധ്യമ സ്ഥാപനങ്ങൾക്ക് നേരെ വ്യാപക ആക്രമണം. ഒസ്മാൻ ഹാദിയുടെ മരണം വേണ്ടത്ര ഗൗരവത്തോടെ റിപ്പോർട്ട്…

17 minutes ago

രാജ്യത്തെ വ്യോമയാന മേഖല കുത്തകകൾക്ക് വിട്ടു കൊടുക്കില്ല ! 2 വിമാനക്കമ്പനികൾക്ക് കൂടി പ്രവർത്തനാനുമതി നൽകി കേന്ദ്ര സർക്കാർ

സമീപകാലത്തുണ്ടായ ഇൻഡിഗോ വിമാന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ വ്യോമയാന മേഖലയിലെ കുത്തകകൾക്ക് പകരമായി കൂടുതൽ വിമാനക്കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകി കേന്ദ്ര…

29 minutes ago

മറുകണ്ടം ചാടുന്ന നാടൻ സായിപ്പന്മാർ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന UDF നടത്തിയ മികച്ച പ്രകടങ്ങളുടെ പശ്ചാത്തലത്തിൽ , സാമൂഹിക മാദ്ധ്യമങ്ങളിൽ…

3 hours ago

രൗദ്രരൂപം പ്രാപിച്ച് 3I അറ്റ്ലസ് !! വിഷവാതകങ്ങൾ പുറന്തള്ളുന്നു ; ഭൂമിയിലും ആശങ്ക ? | 3 I ATLAS

സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…

5 hours ago

ഇപ്പോൾ ഭാരതം ഭരിക്കുന്നത് ആണൊരുത്തൻ ! നന്ദികെട്ട തുർക്കിയ്ക്ക് അടുത്ത തിരിച്ചടിയുമായി മോദി

തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…

5 hours ago

ഭാരതത്തിൻ്റെ അതിശയകരമായ ലോഹവിദ്യ

പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…

6 hours ago