ഭഗവന്ത് മൻ
ദില്ലി : അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി തിരിച്ചയക്കുന്ന ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനം അമൃത്സറില്‍ ഇറക്കുന്നതിനെ വിമർശിച്ച പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് തക്കമറുപടിയുമായി ബിജെപി. അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന വിമാനങ്ങള്‍ക്ക്, ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളമാണ് അമൃത്സറെന്നും അതിനാലാണ് നാടുകടത്തിയവരുമായി വന്ന വിമാനം അവിടെ ഇറക്കിയതെന്നും പറഞ്ഞ ബിജെപി ദേശീയ വക്താവ് ആര്‍ പി സിങ്. മന്‍, വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നത് നിര്‍ത്തണമെന്നും അറിവില്ലായ്മ കാരണം ഗൂഢാലോചനാസിദ്ധാന്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും തുറന്നടിച്ചു.
നാടുകടത്തപ്പെട്ടവരുമായി തിരിച്ചെത്തുന്ന വിമാനങ്ങള്‍ അമൃത്സറില്‍ ഇറക്കുന്നത് പഞ്ചാബിനെ അപമാനിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്നും വിശുദ്ധനഗരമായ അമൃത്സറിനെ ഡിപോര്‍ട്ടേഷന്‍ സെന്ററാക്കി കേന്ദ്രം മാറ്റിയെന്നുമായിരുന്നു ഭഗവന്ത് മന്നിന്റെ ആരോപണം .
ഇത്തരം വിഷയങ്ങള്‍ രാഷ്ട്രീയവത്കരിക്കുന്നതില്‍നിന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിട്ടുനില്‍ക്കണമെന്ന് ബിജെപി എം.പി. പ്രവീണ്‍ ഖണ്ഡേല്‍വാല്‍ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയേക്കുറിച്ച് ചിന്തിക്കുന്നവരല്ല എഎപി നേതാക്കളെന്നും അവര്‍ രാഷ്ട്രീയമേ കളിക്കൂവെന്നും ഖണ്ഡേല്‍വാല്‍ വിമര്‍ശിച്ചു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…