death

പ്രാർത്ഥനകൾ വിഫലം!ചെങ്ങന്നൂരിൽ കിണറിൽ നിന്ന് പുറത്തെടുത്ത വയോധികൻ മരിച്ചു

ആലപ്പുഴ: ചെങ്ങന്നൂരിന് സമീപം കിണർ വ്യത്തിയാക്കുന്നതിനിടെ കിണറിന്റെ കോൺക്രീറ്റ് ഉറ (റിംഗുകൾ) ഇടിഞ്ഞ് കിണറ്റിൽ അകപ്പെട്ട വയോധികൻ മരിച്ചു. കോടുകുളഞ്ഞി പെരുംകുഴി കൊച്ചു വീട്ടിൽ യോഹന്നാൻ (72) ആണ് മരിച്ചത്. നാട്ടുകാരും അഗ്നിശമന സേനയും പൊലീസും ചേർന്ന് നടത്തിയ മണിക്കൂറുകൾക്ക് നീണ്ട പരിശ്രമത്തിന് ശേഷം യോഹന്നാനെ കിണറിൽ നിന്ന് പുറത്തെടുത്തിരുന്നു. 11മണിക്കൂറിനൊടുവിൽ കിണറ്റിൽ നിന്ന് പുറത്തെടുത്തപ്പോൾ ഇയാൾ അബോധാവസ്ഥയിലായിരുന്നു. പിന്നാലെ മരിച്ചതായി സ്ഥിരീകരിച്ചു.

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കോടുകുളഞ്ഞി ജംഗ്ഷനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു യോഹന്നാൻ . കിണറിനുള്ളിൽ വളർന്നു നിന്ന ചെടികൾ പറിച്ച് വൃത്തിയാക്കുന്നതിനിടെ കിണറിന്‍റെ സിമിന്‍റ് ഉറകൾ താഴേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ശബ്ദം കേട്ട് വശങ്ങളിലേക്ക് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും താഴേക്കു വീണ റിംഗുകൾക്കടിയിൽ യോഹന്നാന്‍റെ കാലുകൾ കുടുങ്ങുകയായിരുന്നു.

Anandhu Ajitha

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

5 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

6 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

6 hours ago