Featured

ശത്രുക്കള്‍ കരുതിയിരുന്നോളു റോതലപ്പത്തേക്ക് പുലി;പക്കാ പ്ലാനിട്ട് ഓപ്പറേഷനുകൾ നടപ്പാക്കുന്ന വിദഗ്ധൻ

പാകിസ്ഥാനും ചൈനയും ഇനി ഒന്നുകൂടി കരുതിയിരിക്കണം. കാരണം റോ തലപ്പത്ത് നിന്ന് സാമന്ത് ഗോയലിറങ്ങുമ്പോള്‍ വരുന്നത് അതിലും വലിയ പുലിയാണ്. ശത്രു രാജ്യങ്ങളെ വിറപ്പിക്കാന്‍ റോയുടെ തലപ്പത്തേക്ക് രവി സിൻഹയെത്തുന്നു. അയല്‍ക്കാര്‍ ഇനിയൊന്ന് കരുതിയിരിക്കുന്നത് എന്തായാലും നല്ലതാണ്. എന്തെന്നാൽ ഒപ്പറേഷന്‍ സ്‌പെഷ്യലിസ്റ്റ് എന്നാണ് രവി സിന്‍ഹയെ അറിയപ്പടുന്നത്. ഒരു പ്ലാനിട്ടാല്‍ അത് എവിടെയും പിഴയ്ക്കാതെ നടപ്പാക്കാന്‍ അസാമാന്യ കഴിവുള്ള ഐപിഎസ്സുകാരന്‍. നിലവിലെ മേധാവി സാമന്ത് ഗോയലിന്റെ കാലാവധി അവസാനിക്കുന്നതോടെയാണ് രവി സിന്‍ഹയെ പുതിയ തലവനായി നിയമിച്ചത്. രണ്ട് വര്‍ഷത്തെ കാലാവധിയിലാണ് നിയമനം. ഛത്തീസ്ഗഢ് കേഡറില്‍ നിന്നുള്ള 1988 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനാണ് രവി സിന്‍ഹ.

മണിപ്പൂരിലെ വംശീയ അക്രമവും സിഖ് തീവ്രവാദവും ഉയര്‍ന്നുവരുന്ന നിര്‍ണായക സമയത്താണ് രവി സിന്‍ഹ റോ മേധാവിയായി ചുമതലയേല്‍ക്കുന്നത്. സാമന്ത് ഗോയലിന്റെ കാലാവധി ജൂണ്‍ 30 ന് അവസാനിക്കും, അതിനുശേഷമാണ് സിന്‍ഹ അധികാരമേല്‍ക്കുക. നിലവില്‍ കാബിനറ്റ് സെക്രട്ടേറിയറ്റിലെ സ്‌പെഷ്യല്‍ സെക്രട്ടറിയാണ് രവി സിന്‍ഹ. ജമ്മു കശ്മീര്‍, നോര്‍ത്ത് ഈസ്റ്റ്, LWE തുടങ്ങിയ വിഷയത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ള ഉദ്യോഗസ്ഥൻ കൂടിയാണ് രവി സിന്‍ഹ. രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സിയുടെ പ്രധാന്യം എടുത്തുകാട്ടുന്നതാണ് സിന്‍ഹയുടെ നിയമനം. ഇന്റലിജന്‍സ് ശേഖരണ മേഖലയിലേക്ക് ആധുനിക സാങ്കേതിക വിദ്യ ഉയര്‍ത്തിക്കാട്ടിയ ഉദ്യോഗസ്ഥന്‍ കൂടിയാണ് സിന്‍ഹ. പാകിസ്ഥാനിലെ രാഷ്ട്രീയ സാമ്പത്തിക അസ്ഥിരത, സിഖ് തീവ്രവാദത്തിന്റെ സ്വാധീനം, വടക്കുകിഴക്കന്‍ മേഖലയില്‍ അക്രമം എന്നിവ കണക്കിലെടുക്കുമ്പോള്‍ സിന്‍ഹയുടെ നിയമനം നിര്‍ണായകമായ സമയത്താണ്.

അതേസമയം, ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിയാണ് രവി സിന്‍ഹ. ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും അദ്ദേഹം മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിലെ റോ മേധാവി, പഞ്ചാബ് കേഡറില്‍ നിന്നുള്ള 1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സമന്ത് കുമാര്‍ ഗോയല്‍ ജൂണ്‍ 30ന് സ്ഥാനമൊഴിയും. 2001ല്‍ ആണ് സമന്ത് ഗോയല്‍ റോയില്‍ പ്രവേശിച്ചത്. 2019ല്‍ ആണ് അദ്ദേഹം തലപ്പത്തേക്ക് എത്തുന്നതും. പിന്നീട് രണ്ട് വര്‍ഷം കൂടി കാലാവധി നീട്ടുകയായിരുന്നു. പുല്‍വാമ ആക്രമണത്തിന്റെ പ്രതികാര നടപടിയായി 2019 ല്‍ പാകിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യയുടെ വിജയകരമായ വ്യോമാക്രമണം ആസൂത്രണം ചെയ്തതിന് പിന്നിലും സമന്ത് ഗോയലിന്റെ കൈകളുണ്ട്.

ഖാലിസ്ഥാന്‍ വാദം ചൂടുപിടിച്ചിരിക്കുന്ന സമയം കൂടിയാണിത്. വിദേശ രാജ്യത്തിരുന്ന് ഇന്ത്യയെ തകര്‍ക്കാന്‍ ഖാലിസ്ഥാനികള്‍ക്ക് പണം എത്തുന്നുണ്ട്. അടുത്തിടെയാണ് ഇന്ദിരാഗാന്ധി വധം ആഷോഘിച്ച് കാനഡയില്‍ പ്രകടനം നടന്നതും. ഇന്ദിരയുടെ കോലം ഉണ്ടാക്കി കൈ ഉയര്‍ത്തി നില്‍ക്കുന്ന രൂപത്തിലെ സാരിയില്‍ നിറയെ രക്തക്കറ. അതും പിടിച്ച് പ്ലക്കാര്‍ഡുകളുമായ് കാനഡയില്‍ ഖാലിസ്ഥാനികള്‍ പ്രകടനം നടത്തുകയും ആഘോഷിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഇതില്‍ കനേഡിയന്‍ സര്‍ക്കാരിനോട് കടുത്ത അതൃപ്തി അറിയിച്ചിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഇതുമാത്രമല്ല ഇന്ദിരയെ കൊല്ലാമെങ്കില്‍ എന്തുകൊണ്ട് മോദിയെ ആയിക്കൂട എന്നതാണിപ്പോള്‍ ഖാലിസ്ഥാനികളുടെ മുദ്രാവാക്യം. കൂടാതെ അതിര്‍ത്തികളില്‍ പാകിസ്ഥാനും ചൈനയും ചതി ആവര്‍ത്തിക്കുകയും ചെയ്യുന്നു. രാജ്യത്തിനുള്ളിലും പുറത്തും ശത്രുക്കള്‍ തക്കം പാര്‍ത്തിരിക്കുന്ന നേരത്താണ് റോ തലപ്പത്തേക്ക് രവി സിന്‍ഹ എത്തുന്നത്. വലിയ വെല്ലുവിളികളാണ് രവി സിന്‍ഹയ്ക്ക് മുന്നിലുള്ളത്. എന്നാല്‍ കൃത്യമായ ആളെത്തന്നെയാണ് കേന്ദ്രം അധികാരം ഏൽപ്പിക്കാൻ പോകുന്നതും.

B4 Admin

Recent Posts

അഴിമതിക്കാർക്ക് പൂട്ടിട്ട് ഇ.ഡി: അറഫ ഗോൾഡ് ഉടമയുടെ വീട്ടിൽ മിന്നൽ പരിശോധന, സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ കേന്ദ്ര നടപടി ശക്തം

സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…

3 hours ago

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

22 hours ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

23 hours ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

23 hours ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

1 day ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

1 day ago