CRIME

വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് തീകൊളുത്തിക്കൊന്ന സംഭവം; പ്രതി അയൽവാസി;കൊലപാതകം മോഷണ ശ്രമത്തിനിടെ

ഇടുക്കി : നാരകക്കാനത്തെ വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ., അയൽവാസിയായ സജി എന്ന് വിളിക്കുന്ന വെട്ടിയാങ്കൽ തോമസ് വർഗീസാണ് പോലീസിന്റെ പിടിയിലായത്.കുമ്പിടിയമാക്കൽ ചിന്നമ്മ ആന്റണിയാണ് കൊല്ലപ്പെട്ടത്.

മോഷണം തടഞ്ഞപ്പോഴാണ് ചിന്നമ്മയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. വെട്ടു കത്തിയുടെ പുറകു വശം കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തിയ ശേഷം വാക്കത്തി കൊണ്ട് വെട്ടി, ജീവനോടെ കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ നിന്നും മോഷ്ടിച്ച വളയും മാലയും പണയം വച്ചു. കമ്പത്ത് നിന്നാണ് പ്രതി പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് എൻപത് ശതമാനത്തിലധികം കത്തിക്കരിഞ്ഞ നിലയിൽ അടുക്കളയിൽ ചിന്നമ്മയുടെ മൃതദേഹം കണ്ടത്. സംഭവം നടന്ന സമയത്ത് ചിന്നമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനും മരുമകളും ഇവരുടെ മൂന്ന് മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. കൊച്ചു മകൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ചിന്നമ്മയുടെ മൃതദേഹം കണ്ടത്. ഗ്യാസ് സിലിണ്ടർ മറിഞ്ഞ് വീണുകിടക്കുന്ന നിലയിലായിരുന്നു. അപകടമാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് കൊലപാതകമെന്ന് തിരിച്ചറിഞ്ഞത്.

anaswara baburaj

Recent Posts

നടി കനകലത അന്തരിച്ചു ; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ

പ്രശസ്ത സിനിമാ സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ചികിത്സയിലായിരുന്നു .…

7 hours ago

ആം ആദ്മി പാര്‍ട്ടിയുടെ ചെലവു നടത്തിയത് ഖ-ലി-സ്ഥാ-നി ഭീ-ക-ര-രോ? NIA അന്വേഷണത്തിന് ഉത്തരവ്

ഒരു കോടി അറുപതു ലക്ഷം യുഎസ് ഡോളറിന്റേതാണ് ആരോപണം അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി നിരോധിത സംഘടനയായ സിഖ് ഫോര്‍…

7 hours ago

ബംഗാൾ ഗവർണർക്കെതിരെ പരാതി നൽകിയ സ്ത്രീയുടെ തൃണമൂൽ ബന്ധം പുറത്ത് |OTTAPRADHAKSHINAM|

ഭരണഘടന ഗവർണർക്ക് നൽകുന്നത് വൻ സുരക്ഷ! മമതയുടെ രാഷ്ട്രീയക്കളികൾ പൊളിയുന്നു? |MAMATA BANERJEE| #mamatabanerjee #tmc #bengal #cvanandabose #governor

7 hours ago

വ്യാജ ഉള്ളടക്കമുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെടുത്തിയാൽ 3 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം ! രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണത്തിനെതിരെ ശക്തമായ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ…

7 hours ago

മൂവാറ്റുപുഴയിലെ വയോധികയുടെ മരണം കൊലപാതകം ! മൂന്ന് പവന്റെ സ്വർണ്ണമാല കൈക്കലാക്കാനായി കൊല നടത്തിയത് സ്വന്തം മകൻ !

മുവാറ്റുപുഴയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67)യുടെ മരണമാണ്…

8 hours ago

കെജ്‌രിവാളിന് എന്‍ഐഎ കുരുക്ക്; ഖാലിസ്ഥാനി ഫണ്ടിംഗില്‍ എന്‍ഐഎ അന്വേഷണത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിട്ടു

എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ജീവിതം ഇനി അഴിക്കുള്ളില്‍ തന്നെയാകുമോ എന്ന സംശയം ബലപ്പെടുകയാണ്. നിലവില്‍ മദ്യനയക്കേസില്‍ തിഹാര്‍ ജയിലിലുള്ള…

8 hours ago