An incident where a Plus One student was brutally beaten up in Malappuram; Suspension of the policeman
മലപ്പുറം: കിഴിശ്ശേരിയിൽ പ്ലസ് വൺ വിദ്യാര്‍ത്ഥിയെ ക്രൂരമർദ്ദനത്തിനിരയാക്കിയ പോലീസുകാരന് സസ്‍പെന്‍ഷന്‍. കോഴിക്കോട് മാവൂർ സ്റ്റേഷനിലെ പോലീസുകാരന്‍ അബ്ദുൾ അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഈ മാസം13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുഴിമണ്ണ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി മുഹമ്മദ് അൻഷിദിനാണ് കിഴിശ്ശേരിയിൽ ബസ് കാത്തുനിൽക്കവേ മർദ്ദനമേറ്റത്. വിദ്യാർഥിയെ രണ്ട് പോലീസുകാർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ എടവണ്ണ സ്റ്റേഷനിലെ ഡ്രൈവർ അബ്ദുൾ കാദറിനെ സ്ഥലം മാറ്റിയിരുന്നു.
കുഴിമണ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം നടന്ന ദിവസമായിരുന്നു അതിക്രമം. സംഘര്‍ഷവുമായി ഒരു ബന്ധവും ഇല്ലാത്ത ബസ് കാത്തുനില്‍ക്കുന്ന കിഴിശ്ശേരി സ്വദേശിയായ മുഹമ്മദ് അന്‍ഷിദിനെയാണ് രണ്ടുപേര്‍ വന്ന് നാഭിക്കുള്‍പ്പടെ ചവിട്ടിയത്. രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെയും ഭാഗത്ത് വീഴ്ച വന്നെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി റിപ്പോർട്ട് നൽകിയിരുന്നു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…