India

വരും തലമുറകൾക്കുള്ള പ്രചോദനം; ഭാരതത്തിന്റെ ഹോക്കി താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി ; ഈ വെങ്കലത്തിന് സ്വർണത്തേക്കാൾ തിളക്കം

ദില്ലി : വരുംതലമുറകൾക്ക് പ്രചോദനമാകുന്ന വിലമതിക്കാനാകാത്ത നേട്ടമാണിതെന്ന് ഹോക്കിയിലെ ഒളിമ്പിക് മെഡൽ നേട്ടത്തെ വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാരിസ് ഒളിമ്പിക്സിൽ ഭാരതത്തിന്റെ ഹോക്കി ടീം രാജ്യത്തേക്ക് വെങ്കല മെഡൽ കൊണ്ടുവന്നിരിക്കുന്നുവെന്ന് ഓരോ ടീമം​ഗത്തെയും അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

ഈ മെഡൽ നേട്ടം ഏറെ വിശേഷപ്പെട്ടതാണ്. കാരണം ഒളിമ്പിക്സിൽ തുടർച്ചയായി രണ്ടാം തവണയാണ് ഭാരതത്തിന്റെ ഹോക്കി ടീം മെഡൽ നേടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വൈദ​ഗ്ധ്യവും സ്ഥിരോത്സാഹവും ടീം സ്പിരിറ്റുമാണ് വിജയത്തിലേക്ക് നയിച്ചത്. ടീമം​ഗങ്ങളുടെ നിശ്ചയദാർഡ്യം ആഴത്തിലുള്ളതായിരുന്നു. ഓരോ ഇന്ത്യക്കാരനും ഹോക്കിയോട് വൈകാരികമായ അടുപ്പമാണുള്ളത്. നമ്മുടെ രാജ്യത്തെ യുവജനങ്ങൾക്കിടയിൽ ഹോക്കിയെന്ന കായികയിനത്തിന്റെ ജനപ്രീതി വീണ്ടുമുയരാൻ ഈ വിജയം സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒളിമ്പിക്സിലും വെങ്കല മെഡൽ നേടാൻ ഭാരതത്തിന്റെ ഹോക്കി ടീമിന് കഴിഞ്ഞിരുന്നു. നായകൻ ഹർമൻപ്രീത് സിം​ഗിന്റെ രണ്ട് ​ഗോളുകളും മലയാളി താരം പി.ആർ ശ്രീജേഷിന്റെ തകർപ്പൻ സേവുകളുമായിരുന്നു ഭാരതത്തിനെ വിജയത്തിലേക്ക് എത്തിച്ചത്. ഇതോടെ പാരിസ് ഒളിമ്പിക്സിൽ ഭാരതം നേടിയ മെഡലുകളുടെ എണ്ണം നാലായി.

Anandhu Ajitha

Recent Posts

മെസ്സിയുടെ പരിപാടിയെ അലങ്കോലമാക്കിയത് ബംഗാളിലെ വിഐപി സംസ്കാരം !! മമതയെയും പോലീസ് കമ്മീഷണറെയും അറസ്റ്റ് ചെയ്യണമായിരുന്നു !! രൂക്ഷ വിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ

കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…

2 hours ago

ചര്‍ച്ചകള്‍ ആരംഭിച്ചു.. പ്രധാനമന്ത്രി 45 ദിവസത്തിനകം അനന്തപുരിയിലെത്തും ! കോര്‍പറേഷന്‍ മേയര്‍ ആരാകും എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് വി വി രാജേഷ്

തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…

2 hours ago

കമ്മ്യുണിസ്റ്റ് പച്ചയെന്ന അപകടകാരി ! ഈ വിദേശി എങ്ങനെയാണ് കേരളത്തിന്റെ പരിസ്ഥിതിയെ മുടിപ്പിച്ചത് ?

കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…

19 hours ago

കണ്ണൂർ പാനൂരിൽ സിപിഎമ്മിന്റെ വടി വാൾ ആക്രമണം ! യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടകവസ്തു വെറിഞ്ഞു !അക്രമികളെത്തിയത് സിപിഎം പതാക മുഖത്ത് കെട്ടി

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…

19 hours ago

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി! 2 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്, 2 പേരുടെ നില അതീവ ഗുരുതരം

പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…

19 hours ago

കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ് !!!നഗരസഭയിലെ വമ്പൻ വിജയത്തിന് തിരുവനന്തപുരത്തെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…

20 hours ago