യുഎഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ബലിപ്പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മൈലാഞ്ചി പെരുന്നാളിൽ നിന്ന്
ഷാർജ: യുഎഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ബലിപ്പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചി പെരുന്നാൾ സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിലായിരുന്നു പരിപാടി നടന്നത്.
പരിപാടിയോടനുബന്ധിച്ച് ബിരിയാണി പാചക മത്സരം ,മൈലാഞ്ചി ഇടൽ മത്സരം , വിവിധ കലാപരിപാടികൾ, ഗാനമേള എന്നിവയും സംഘടിപ്പിച്ചു. പിന്നാലെ നടന്ന പൊതുയോഗം ഷാർജ ഇന്ത്യൻ അസോസിയേഷൻ ആക്ടിംഗ് പ്രസിഡണ്ട് പ്രദീപ് നെന്മാറ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് മുഖ്യാതിഥിയായി പങ്കെടുത്തു.ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ മാനേജിങ് കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ പയ്യന്നൂർ, ജുഡ്സൺ ജേക്കബ് എ .വി .മധു, മുരളീധരൻ, അബൂബക്കർ എന്നിവരും സന്നിഹിതരായിരുന്നു.
അനന്തപുരി പ്രവാസി കൂട്ടായ്മ ആക്ടിങ് പ്രസിഡൻറ് നവാസ് തേക്കടയുടെ അദ്ധ്യക്ഷതയിൽ മുഖ്യരക്ഷാധികാരി ബാബു വർഗീസ് വനിതാ ജനറൽ കൺവീനർ ജ്യോതിലക്ഷ്മി കൺവീനർമാരായ ബിന്ത്യ അഭിലാഷ്. മുനീറ സലീം എന്നിവർ ആശംസ പ്രസംഗം നടത്തി.ജനറൽ സെക്രട്ടറി ഖാൻ പാറയിൽ സ്വാഗതവും ആക്ടിംഗ് ട്രഷറർ പ്രഭാത് നായർ നന്ദിയും പറഞ്ഞു. മത്സരങ്ങളിൽ വിജയിച്ചവർക്ക് ക്യാഷ് അവാർഡുകളും ട്രോഫിയും വിതരണം ചെയ്തു.
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
സൈൻ (sin), കോസൈൻ (cos) എന്നീ ത്രികോണമിതി ആശയങ്ങൾ (Trigonometric concepts) ആധുനിക രൂപത്തിൽ ലോകത്തിന് സംഭാവന ചെയ്തത് പുരാതന…