Pin Point

കേരളം അരാജകത്വത്തിലേക്കോ .? | അനിൽ വാത്തികുളം

കേരളത്തിൻ്റെ സാമൂഹ്യ, സമ്പത്തിക, ആരോഗ്യ രംഗം അനുദിനം തകരുകയാണ്. എന്ത് ചെയ്യണമെന്ന് അറിയാതെ സാധാരണ ജനം വീർപ്പ് മുട്ടുന്നു .സർവ്വ രംഗത്തും അരാജകത്വം നടമാടുന്നു. ചോദിക്കാനും പറയാനും സാധാരണക്കാരൻ്റെ ആവലാതികൾ കേൾക്കാനും ആളില്ലാത്ത അവസ്ഥ. ഭരണ പ്രതിപക്ഷങ്ങൾ സാധാരണക്കാരിൽ നിന്നും അകന്നു .പ്രധാനമായും ആരോഗ്യരംഗത്ത് അടിക്കടിയുണ്ടാകുന്ന പകർച്ചവ്യാധികൾ ജനജീവിതത്തെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്നു. കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം ആരോഗ്യരംഗത്തെ കെടുകാര്യസ്ഥതയുടെ ഉത്തമ ദൃഷ്ടാന്തമാണ്.

കേരളത്തിൻ്റെ സാമൂഹ്യ അന്തരീക്ഷം അത്യന്തം ഭീതിജനകമാണ് .ഒരു ഭാഗത്ത് കൊട്ടേഷൻ സംഘങ്ങൾ. മറു വശത്ത് തീ വ്രവാദ പ്രവർത്തനങ്ങളുടെ ഭാഗമായി അരങ്ങേറുന്ന അക്രമങ്ങളും ,നിഷ്ഠൂരമായ കൊലപാതകങ്ങളും .മതത്തിൻ്റേയും രാഷ്ട്രീയത്തിൻ്റേയും നിറം നൽകി എല്ലാം ഒത്തുതീർപ്പാക്കുന്ന നീതിന്യായ വ്യവസ്ഥ. പോലീസിൽ പോലും ക്രിമിനലുകൾ കയറി കൂടുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥർ ഭീഷണിക്കും അക്രമത്തിനും ഇരയാകുന്നു .നീതി നിർവ്വഹണം എന്നത് കടംകഥ പോലെ.

സാമ്പത്തികരംഗം മറ്റ് എല്ലാ കാലത്തെക്കാളും തകർന്നു .കടമെടുപ്പ് പരുധിയും കടന്ന് കുതിക്കുന്നു. ഇരുട്ടു കൊണ്ട് ഓട്ട അടക്കുന്നതു പോലെ സാമ്പത്തികരംഗത്തെ തകർച്ച മറികടക്കാൻ ശ്രമിക്കുന്ന ഭരണാധികാരികൾ. എന്നാൽ ഉദ്യോഗസ്ഥ തലത്തിൽ മറ്റൊരു കാലത്തും ഇല്ലാത്ത അത്ര അഴിമതി .കൈക്കൂലി അല്ല യഥാർത്ഥത്തിൽ സംസ്ഥാനത്ത് നടക്കുന്നത് പിടിച്ച് പറിയാണ്. താഴെ തട്ടിൽ ചെറിയ കാര്യങ്ങൾ സാധിക്കണമെങ്കിൽ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന പണം കൊടുക്കണം. പരസ്യമായി പണം ചോദിക്കാനും പറയാനും മടിയില്ലാതെയായിരിക്കുന്നു .യൂണിയൻ്റെ പിൻബലം എല്ലാത്തിനും മറ .


കേരളത്തിൽ ആത്മഹത്യാ നിരക്ക് വളരെ കൂടി എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു പ്രധാന വിഷയം . ഇതിന്എന്താണ് കാരണം. ഇത് അന്വേഷിക്കുകയും പരിഹാരം കണ്ടെത്തുകയും വേണ്ടേ .? പക്ഷേ ആർക്കാണ് ഇതിനൊക്കെ താൽപ്പര്യം.ഭരണപക്ഷത്തിൻ്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടുകയും ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് സർക്കാരിൻ്റെ തെറ്റായ നയങ്ങൾ തിരുത്തിക്കാനും പ്രതിപക്ഷത്തിന് കഴിയണം. എന്നാൽ മാധ്യമങ്ങൾക്ക് മുമ്പിലല്ലാതെ അവരെ കാണാൻ പോലും ഇല്ല എന്നാണ് ജനസംസാരം .

രണ്ടാം പിണറായി സർക്കാർ യഥാർത്ഥത്തിൽ പിടിപ്പുകേടിൻ്റെ വകഭേദമാണ് .പോലീസ് സംവിധാനം കുത്തഴിഞ്ഞു . നിരപരാധികളും നിരാലംബരും പോലീസ് നിയമത്തിൻ്റെ പടിയിൽ നട്ടം തിരിയുമ്പോൾ. ഭരണ വർഗ്ഗത്തിൻ്റെ പിണിയാളുകൾക്ക് എന്തുമാകാം എന്ന അവസ്ഥ സംജാതമായി .നിയമങ്ങൾ രണ്ടു തരം. ഭരണകക്ഷിയിൽ പെട്ടവർ തന്നെ തെരുവിൽ ഗുണ്ടകളാൽ വേട്ടയാടപ്പെടുന്നു. പോലീസ് സ്റ്റേഷനുകൾ ഗുണ്ടകൾ ഭരിക്കുന്നു .പട്ടാപ്പകൽ സ്റ്റേഷനിലേക്ക് ആളുകളെ കൊന്നു കൊണ്ടിടുന്നു. കേരളത്തിൽ ഏതാണ്ട് 25000 ത്തിനും 40000 ഇടയിൽ ഗുണ്ടകളുണ്ടെന്നാണ് കണക്ക്. ഇതിൽ 5000 ത്തോളം പേർ അതീവ ശ്രദ്ധ വേണ്ട ക്രിമിനലുകളാണ് .ഇവർ എല്ലാവരും കൂടി ഒന്നിച്ചാലത്തെ അവസ്ഥ ചിന്തിക്കാൻ കഴിയുമോ. ഇവർക്ക് രാഷ്ട്രീയ പിൻതുണ ലഭിക്കുന്നതായാണ് ഉദ്യോഗസ്ഥ ഭാഷ്യം. ചില സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ കണ്ണിൽ പൊടിയിടാനായി നടത്തുന്ന റെയ്ഡ് നടകങ്ങൾ ഒഴിച്ചാൽ എന്താണ് ഇവരെ അമർച്ച ചെയ്യാൻ നടത്തുന്നത്. ഒരു കാലത്ത് ഉത്തർപ്രദേശിലും ബീഹാറിലും ,ഒറീസയിലും കണ്ടിരുന്ന ഗുണ്ടാസംഘങ്ങൾ കേരളത്തിൻ്റെ ഗ്രാമങ്ങളിൽ പോലും വളർന്ന് വരുന്നു.

ഭീകരപ്രവർത്തനത്തിൻ്റെ മറ്റൊരു കേന്ദ്രമായി കേരളം മാറുന്നോ ?ഏറെ നാളുകളായി രാജ്യത്തിനകത്തും പുറത്തും എവിടെ എന്ത് സംഭവിച്ചാലും ഒരു മലയാളി ടച്ച് .ചർച്ചകൾ നടത്തി ചിലരെ പുണ്യവാളൻ മാരാക്കുന്നതല്ലാതെ എന്ത് നേടി. കേരളത്തിൽ സംഘടനകള്‍ക്കു പുറമേ വ്യക്തികളും ഭീകരതയുടെ ഇരകളാകുന്നു. നിരപരാധികൾ ഏത് സമയവും അക്രമിക്കപ്പെടും എ’ന്ന അവസ്ഥ .ദേശീയ അന്വേഷണ ഏജൻസികൾ പോലും കരിമ്പട്ടികയില്‍പ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട കാര്യങ്ങൾ പോലും മതത്തിൻ്റേയും മനുഷ്യാവകാശത്തിൻ്റെയും പേര് പറഞ്ഞ് ഇവിടെ ഒഴിവാക്കപ്പെടുന്നു .ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയ്ക്കു പോലും കേരളത്തിൽ ചുവട് പിഴക്കുന്നു .ഈയിടെ തീവ്രവാദ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു എന്ന് പരക്കെ വിശ്വസിച്ചിരുന്ന ആളിന് പ്രമാദമായ കേസിൽ നിന്നും വിടുതൽ ലഭിച്ചത് എങ്ങിനെ എന്ന് ചിന്തിക്കണം .സംസ്ഥാന സർക്കാരിൻ്റെ നിലപാടുകൾ ഇവർക്ക് സഹായകരമായോ ? യു എ പി എ നിയമം സര്‍ക്കാർ വേണ്ടത്ര ഗൗരവത്തിൽ കാണുന്നില്ല എന്ന് ഇൻറലിജൻസ് രേഖകൾ പരിശോധിച്ചാൽ മനസിലാകും.

കള്ളക്കടത്തുകാരുടെ പ്രധാന താവളം കേരളമാവുകയാണ് .കേരളത്തിലേക്ക് ദിനംപ്രതി എത്തുന്ന കള്ളക്കടത്ത് സ്വർണ്ണം ആരിലേക്ക് എത്തുന്നു. എവിടെയാണ് ഉറവിടം .എന്താണ് ഇവർ ലക്ഷ്യമിടുന്നത് .സ്വർണ്ണക്കളക്കടത്തിൽ സംസ്ഥാന സർക്കാരിന് പങ്കുണ്ടെന്നും മന്ത്രിമാർ കടത്തിന് കൂട്ടുനിന്നു എന്നതും വലിയ പ്രചരണമായിരുന്നു .എന്നാൽ രാഷ്ട്രീയ വിവാദങ്ങൾക്ക് അപ്പുറം എന്ത് സംഭവിച്ചു . ഭീകരപ്രവര്‍ത്തനത്തിനായി കളളക്കടത്ത് സ്വർണ്ണം ഉപയോഗിക്കപ്പെട്ടുന്നു എന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു .ഇത്തരം ആളുകളെ കണ്ടെത്തി അവരുടെ പേരില്‍ നിയമ നടപടിയും അത്തരം വ്യക്തികളുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പൊലീസിന്റെ സഹായമോ ഇടപെടലോ കൂടാതെ തന്നെ കണ്ടു കെട്ടാനും എന്‍.ഐ.എയ്ക്ക് കഴിയും .എന്നാൽ കേരളത്തിൽ എന്തുകൊണ്ട് നടക്കുന്നില്ല എന്നതും ചിന്തനീയമാണ് മയക്കുമരുന്ന് കേരളത്തിൽ യഥേഷ്ടം എവിടെയും ലഭിക്കും .കൊച്ചു കുട്ടികൾ പോലും ലഹരിക്ക് അടിമപ്പെടുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 500 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് കേരളത്തിലെത്തി. 100 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് വിവിധ സ്ഥലങ്ങളിൽ നിന്നായി കണ്ടെത്തി .ഇ തൊക്കെ വ്യക്തമായ ഇൻഫർമേഷൻ്റെ അടിസ്ഥാനത്തിൽ മാത്രം കണ്ടെത്തിയതാണ് .ഇങ്ങനെ പോയാൽ കേരളത്തിൻ്റെ അവസ്ഥ എന്താകും.?

വികസനത്തിൻ്റെ പേരിൽ കേരളത്തിൽ ഇപ്പോൾ നടക്കുന്നത് മറ്റൊരു ഭീകരതയാണ് .ഭരണകൂട ഭീകരത .ജനങ്ങളുടെ അഭിപ്രായം മാനിക്കാതെ നടത്തുന്ന വികസനം നന്ദിഗ്രാമത്തെ ഓർമിപ്പിക്കുന്നു .ഒരു മുന്നറിയിപ്പുമില്ലാതെ അടുക്കള വാതിൽ തുറന്ന് കഞ്ഞിക്കലം പുറത്തേക്ക് വലിച്ചെറിയുന്ന വികസനം എന്തിൻ്റെ പേരിലാണെങ്കിലും എതിർക്കപ്പെടേണ്ടതാണ് .ഇവിടെയും പ്രതിപക്ഷ മൗനവും ,അഭിപ്രായ വ്യത്യാസവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .ഏത് കാര്യത്തിനും അഭിപ്രായ വ്യത്യാസമുണ്ടാകും .എന്നാൽ അത്തരത്തിൽ അഭിപ്രായം പറയുന്നവരെ എതിർക്കുന്ന പുതിയ ഗുണ്ടായിസമാണ് സൈബർ ഇടങ്ങളിൽ നടക്കുന്നത് .അഭിപ്രായ സ്വാതന്ത്ര്യം പോലും ഭരണപക്ഷത്തിന് അടിയറവ് പറയേണ്ടി വരുന്നു.കേരളത്തിലെ മാധ്യമങ്ങളും സെലക്ടീവായി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു .നിഷ്പക്ഷമെന്ന് പറയുന്നവർ ഏകപക്ഷീയമായി മാധ്യമ വിജാരണ നടത്തുന്നു .ജനങ്ങൾക്കായല്ല മറിച്ച് തങ്ങളുടെ താൽപ്പര്യമാണ് മുഖ്യം എന്ന് പറയാതെ പറയുന്ന ചർച്ചകൾ .സത്യം പറയാമല്ലോ സ്ത്രീ വിഷയങ്ങൾ ചർച്ച ചെയ്യാൻ കാണിക്കുന്ന ആവേശം എടുത്ത് പറയേണ്ടതാണ് .സരിതയിൽ തുടങ്ങി സ്വപ്നയിലൂടെ നടിയിൽ എത്തി നിൽക്കുന്ന മാധ്യമ വിചാരണ .ആർക്ക് വേണ്ടി എന്ന് ചിന്തിക്കുമ്പോഴാണ് എല്ലാം നിയന്ത്രിക്കുന്ന കാരണഭൂതന്മാരുടെ തനിനിറം വെളിച്ചത്ത് വരുന്നത് . അരക്ഷിതമായ ഒരു സമൂഹത്തെ നേർവഴി നടത്താൻ ആർക്കാണ് സാധിക്കുക .അതിന് കഴിയുന്നില്ലെങ്കിൽ കേരളം സമീപ ഭാവിയിൽ കലാപകലുഷിതമാകാം.

admin

Recent Posts

സംസ്ഥാനത്ത് മഴ തിമിർക്കുന്നു !ശനിയാഴ്ച മുതൽ അതി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

4 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർ വീഴ്ച സമ്മതിക്കുന്ന കുറിപ്പ് പുറത്ത് ; അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദേശം

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ…

8 mins ago

തിരുവനന്തപുരം കരുമൺകോട് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു ! ഭർത്താവ് കസ്റ്റഡിയിൽ ; ഇരു കാല്‍മുട്ടുകളും തകർന്ന ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം കരുമൺകോട് വനത്തിനുള്ളില്‍ ഭാര്യയുടെ ഇരു കാല്‍മുട്ടുകളും ഭർത്താവ് ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്തു. സംഭവത്തിൽ പാലോട് പച്ച സ്വദേശി…

15 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര ചികിത്സ പിഴവ്!!! കൈയ്യിൽ ശസ്ത്രക്രിയക്കെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തി !

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സ പിഴവ്. കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. സംഭവത്തിൽ…

1 hour ago

പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയാൻ രാജ്യത്തെയും വിദേശത്തെയും ഒരു ശക്തിക്കും കഴിയില്ല; നീതി ലഭിക്കുന്നത് വിഭജനത്തിന്റെ ഇരകൾക്കെന്ന് പ്രധാനമന്ത്രി; നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ദില്ലി: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയാൻ രാജ്യത്തെയും വിദേശത്തെയും ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരെഞ്ഞെടുപ്പ് റാലിയിൽ…

1 hour ago