Featured

സ്റ്റാലിന് അണ്ണാമലൈ പേടി; അണ്ണാമലൈ പ്രധാനമന്ത്രിയാകുമോ ?

അതിശക്തമായി സ്റ്റാലിനെയും ഡിഎംകെയെയും നേരിടുന്ന അണ്ണാമലൈയോട് സ്റ്റാലിന് ഭയം. അതിന്റെ തെളിവുകളാണ് ഇപ്പോൾ കുറച്ചു ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്നാട്ടില്‍ പ്രസംഗിച്ചപ്പോള്‍ തമിഴ്നാട്ടില്‍ നിന്നും ഒരു പ്രധാനമന്ത്രിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് ചെറിയ രാഷ്ട്രീയ ചർച്ചകൾക്കല്ല വഴിവച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസം ഒരു ചടങ്ങിനിടെ തമിഴ്നാട്ടില്‍ നിന്നും ബിജെപി പ്രധാനമന്ത്രിമാരെ കൊണ്ടുവരാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ എന്ന മുഖവുരയോടെ സ്റ്റാലിന്‍ രണ്ട് പേരുകള്‍ പറഞ്ഞിരുന്നു. ഈ വിഡിയോയായാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം.

തമിഴ്നാട്ടില്‍ നിന്നും ബിജെപി പ്രധാനമന്ത്രിമാരെ കൊണ്ടുവരാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ സാധ്യതയുള്ളവരുടെ പേരുകൾ സ്റ്റാലിൻ പറയുന്ന വിഡിയോയാണ് നമ്മൾ ഇപ്പോൾ കണ്ടത്. ഇപ്പോള്‍ തെലുങ്കാന ഗവര്‍ണറായിരിക്കുന്ന തമിഴിശൈയുടെയും കേന്ദ്രമന്ത്രി എല്‍.മുരുകന്‍റെയും പേരുകളാണ് സ്റ്റാലിന്‍ നിര്‍ദേശിച്ചത്. എന്നാൽ അഴിമതിയെ നഖശിഖാന്തം എതിർക്കുന്ന ബി.ജെ.പിയുടെ ഭാവിവാഗ്ദാനമായ അണ്ണാമലൈയുടെ പേര് സ്റ്റാലിൻ സൂചിപ്പിച്ചതു പോലുമില്ല. കാരണം തമിഴ്‌നാട്ടിൽ നിന്നും ഭാവിയിൽ ഒരു പ്രധാനമന്ത്രി ഉണ്ടാകുകയാണെങ്കിൽ പ്രധാനമന്ത്രിയാകാൻ നറുക്ക് വീഴാൻ കൂടുതൽ സാധ്യതയുള്ളത് തമിഴ്നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈക്കാണ്. ഇതിൽ നിന്നും സ്റ്റാലിന് അണ്ണാമലൈ ഭയം തുടങ്ങി എന്നതിന്‍റെ സൂചനയാണ് വ്യക്തമാകുന്നതെന്നാണ് പരക്കെയുള്ള സംസാരം. കാരണം അമിത്ഷായുടെ പ്രഖ്യാപനം സ്റ്റാലിനുള്‍പ്പെടെയുള്ള ഡിഎംകെ നേതാക്കളുടെ ഉള്ളില്‍ അമ്പരപ്പും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചിരുന്നു. ഇതോടെ ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമോ എന്ന ഭീതിയാണ് ഡിഎംകെ നേതാക്കളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത്. കാരണം ഡിഎംകെയുടെ ഏറെ കൊട്ടിഘോഷിച്ച ധനമന്ത്രിയെ തന്നെ താഴെയിറക്കുന്നതുള്‍പ്പെടെ സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ നിര്‍ഭയം യുദ്ധം ചെയ്യുകയാണ് അണ്ണാമലൈ. അതേസമയം, തമിഴ്‌നാട്ടിൽ നിന്നും പ്രധാനമന്ത്രിയാകാൻ ഒരു ബിജെപി സ്ഥാനാർത്ഥി ഉണ്ടായാൽ അത് ഡിഎംകെയ്ക്ക് വലിയ തിരിച്ചടിയാകും നൽകുക. തമിഴ്‌നാട്ടിൽ നിന്നും ഇതുവരെ ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥി ഉണ്ടായിട്ടില്ല. എന്നാൽ അത് ഇനി ഉണ്ടാകാൻ പോകുമെന്ന സൂചനയാണ് അമിത് ഷായുടെ പ്രസ്താവനയിലൂടെ മനസിലാക്കാൻ സാധിക്കുന്നത്.

admin

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

3 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

4 hours ago