Kerala

മഹാകാളികാ യാഗത്തിന് വിളംബരം!! പൗർണമിക്കാവിൽ നാളെ നട തുറക്കും; യാഗത്തിന്റെ ബ്രോഷർ പ്രകാശനം തിരുവനന്തപുരം മേയർ വി.വി. രാജേഷ് നിർവ്വഹിക്കും ; ക്ഷേത്രനടയിൽ 25-ഓളം വ്യത്യസ്ത കോലങ്ങൾ അണിനിരക്കുന്ന പടയണിയും

തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട തുറക്കും. 2026 ഡിസംബറിൽ നടക്കാനിരിക്കുന്ന മഹാകാളികാ യാഗത്തിന്റെ ഭാഗമായുള്ള പ്രാരംഭ പൂജകൾക്കും അനുബന്ധ കലാപരിപാടികൾക്കും നാളെ തുടക്കമാകും. രാവിലെ പഞ്ചമുഖ ഗണപതിയുടെ സന്നിധിയിൽ ശൃംഗേരി ശങ്കരാചാര്യ മഠത്തിലെ മുഖ്യ പുരോഹിതൻ ഫണി കുമാർ ശർമ്മയുടെ കാർമ്മികത്വത്തിൽ നടന്ന പ്രത്യേക ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.

വൈകുന്നേരം 4 മണിക്ക് മഹാകാളികാ യാഗത്തിന്റെ ബ്രോഷർ പ്രകാശനം തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് നിർവ്വഹിക്കും. ചടങ്ങിൽ കോവളം എം.എൽ.എ എം. വിൻസെന്റ്, വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ശാലിനി, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, അനൂപ് ആന്റണി, ചെങ്കൽ എസ്. രാജശേഖരൻ തുടങ്ങിയ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. യാഗത്തിന്റെ വിളംബരമറിയിച്ച് വൈകുന്നേരം 4.30 മുതൽ മധ്യതിരുവിതാംകൂറിലെ പുരാതന കലാരൂപമായ പടയണി അരങ്ങേറും. പടയണി ഗ്രാമങ്ങൾക്ക് പുറത്ത് ദക്ഷിണ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ ഇത്ര വിപുലമായി ഈ കലാരൂപം അവതരിപ്പിക്കപ്പെടുന്നത് ഇതാദ്യമായാണ്.

നാളെ പൗർണ്ണമിക്കാവിൽ നടക്കുന്ന പടയണിയിൽ ശിവക്കോലം, ഗണപതിക്കോലം, മറുതക്കോലം, പക്ഷിക്കോലം, സുന്ദരയക്ഷിക്കോലം, ഭൈരവിക്കോലം തുടങ്ങി 25-ഓളം വ്യത്യസ്ത കോലങ്ങൾ അണിനിരക്കും. ഏകദേശം നാലര മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ അപൂർവ്വ ദൃശ്യവിരുന്ന് കാണാൻ നിരവധി ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൗർണ്ണമി ദിനമായ ഇന്ന് പുലർച്ചെ 4 മണി മുതൽ രാത്രി 10 മണി വരെ ഭക്തർക്കായി ക്ഷേത്രനട തുറന്നിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടാതെ ക്ഷേത്ര നടയിൽ രാവിലെ മുതൽ വിവിധ കലാപരിപാടികളും നടക്കുന്നുണ്ട്.

Anandhu Ajitha

Recent Posts

ഇറാൻ മുല്ലമാർ ഇനിയും പ്രതിഷേധങ്ങൾക്കെതിരെ വെടിവച്ചാൽ ഉടൻ തിരിച്ചടിയെന്ന് അമേരിക്കയും ഇസ്രായേലും

കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…

26 minutes ago

ശബരിമല സ്വർണ്ണക്കൊള്ള. SIT അന്വേഷണം അട്ടിമറിക്കുവാനുള്ള സമഗ്രമായ ഇടപെടലുകൾ സർക്കാർ നടത്തുന്നുവോ ?

അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…

2 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സോണിയാ ഗാന്ധിയിലേക്കും നീളണമെന്ന് കെ സുരേന്ദ്രൻ

ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…

3 hours ago

ശ്രീ ലേഖയ്ക്കെതിരെ വ്യാജ പരാതിയുമായി സിപിഐഎം??

ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…

3 hours ago

മദിരയിൽ മയങ്ങുന്ന മലയാള നാട്ടിൽ പുതിയ ബ്രാൻഡ് മദ്യത്തിന് പേരിടൽ കർമ്മം. അവിടെയും കാരണഭൂതൻ എയറിൽ.

പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…

5 hours ago

ഖമേനിയെ വക വരുത്തും! ഇറാൻ മറ്റൊരു ഇറാഖാകുന്നു; ആക്രമിക്കാൻ തയ്യാറെടുത്ത് അമേരിക്ക

ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…

5 hours ago