Kerala

മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം;പലചരക്ക് കട തകർത്തു,അന്വേഷണം ആരംഭിച്ച് വനം വകുപ്പ്

മൂന്നാർ: മൂന്നാറില്‍ പലചരക്ക് കടയ്ക്കുനേരെ കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്‍റെ കടയ്‌ക്ക് നേരെയാണ് ഇന്നലെ രാത്രി 9.45 ഓടെ ആക്രമണമുണ്ടായത്.
ആക്രമണത്തിൽ കടയുടെ വാതിൽ പൂർണമായി തകർന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

ഇത് പത്തൊന്‍പതാം തവണയാണ് കാട്ടാനകൾ തന്റെ കട ആക്രമിക്കുന്നത് പുണ്യവേൽ പറയുന്നു. എന്നാൽ പടയപ്പയുടെ ആക്രമണം ആദ്യമായാണ്. മുൻപ് പല തവണ സമീപത്തുക്കൂടി പോയിട്ടുണ്ടെങ്കിലും കട ആക്രമിച്ചിരുന്നില്ലെന്നും പുണ്യവേൽ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

Anusha PV

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

2 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

2 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

3 hours ago