Another terrorist attack in Kashmir, a 19-year-old native of UP was injured. Police have started an investigation
ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഉത്തർപ്രദേശ് സ്വദേശിയായ ശുഭം കുമാറിന് (19) നേരെയാണ് ഭീകരർ വെടിയുതിർത്ത്. ബിജ്‌നോർ നിവാസിയായ ശുഭം കുമാറിന് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം ഇന്നലെ രാത്രി ബട്ടഗുണ്ട ഗ്രാമത്തിൽവച്ചായിരുന്നു നടന്നത്. സുഹൃത്തുക്കളോടൊപ്പം വീടിന് പുറത്ത് നിൽക്കുമ്പോഴാണ് ഭീകരർ വാഹനത്തിൽ എത്തി വെടിയുതിർത്ത്. ആക്രമണത്തിന് ശേഷം ഭീകരർ കടന്ന് കളയുകയും ചെയ്തു . തുടർന്ന് പ്രദേശവാസികൾ ഉടൻ താനെ ശുഭം കുമാറിനെ ആശുപത്രിയിൽ എത്തിക്കുകയിരുന്നു.
കൈപ്പത്തിക്കു വെടിയേറ്റ ശുഭം കുറുമാറിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയതായും, യുവാവിന്റെ
ആരോഗ്യനില തൃപ്തികരമാണെന്നുമാണ് റിപ്പോർട്ട് . സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഈ മാസം ജമ്മുകാശ്മീർ സ്വദേശികൾ അല്ലാത്തവരെ ലക്ഷ്യമാക്കി നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്. ഈ മാസം 20-ാം തീയതി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കെതിരെയും ഭീകരർ ആക്രമണം നടത്തിയിരുന്നു, അതിൽ ആറ് പേർക്ക് ജീവൻ നഷ്ടമായി. ഇതിനു രണ്ട് ദിവസം മുൻപ് ഒക്ടോബർ 18-ാം തീയതി ബിഹാർ സ്വദേശിയായ യുവാവും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…