ഇടുക്കി: ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്കാണ് കാട്ടാന രണ്ടുപേരെ ആക്രമിച്ചത്. സിങ്കുകണ്ടം സ്വദേശികളായ വത്സനും വിൻസന്റിനും നേരെയാണ് അക്രമം ഉണ്ടായത്.ഒരാളുടെ കാലിനാണ് പരിക്കേറ്റത്.പരിക്ക് ഗുരുതരമല്ല.ഒന്നര ഏക്കറോളം കൃഷിയും ആന നശിപ്പിച്ചു.
അതിനിടെ പാലക്കാട്ട് അട്ടപ്പാടിയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. വെള്ളമാരി ഊരിന് സമീപത്താണ് ആനക്കൂട്ടമിറങ്ങിത്. എട്ട് ആനകളായിരുന്നു ഉണ്ടായിരുന്നത് സ്വകാര്യ റിസോർട്ടിനുള്ളിലൂടെ ആനകൾ നടക്കുന്ന ദൃശ്യവും പുറത്ത് വന്നു. കഴിഞ്ഞ ദിവസവും പ്രദേശത്ത് കാട്ടാന ഇറങ്ങിയിരുന്നു. അട്ടപ്പാടി ചിണ്ടക്കിയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പ് കാട്ടാന ആക്രമിച്ചു. ജീപ്പ് കീഴ്മേൽ മറിച്ചിട്ടു. ഡ്രൈവറായ ചന്ദ്രൻ നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
100 വർഷങ്ങൾക്കിപ്പുറം കടൽതീരത്ത് തിരിച്ചെത്തി സെയ് തിമിംഗലം,കാരണം ഇതാണ്
കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…