Kerala

“എട്ടണക്ക് കത്തിവാങ്ങി കുത്തിവാങ്ങും പാകിസ്ഥാൻ എന്ന് വിളിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്ന മുസ്ലിം അല്ല ഞാൻ; ഞാൻ കാലുമാറിയവനല്ല കാഴ്ച്ചപ്പാട് മാറിയവനാണ്”; അബ്ദുള്ളക്കുട്ടി ബിജെപി വിടുന്നുവെന്ന സമൂഹമദ്ധ്യമങ്ങളിലെ പ്രചാരങ്ങൾക്ക് അബ്ദുള്ളക്കുട്ടി കൊടുത്ത മറുപടി ഇതാണ്

തിരുവനന്തപുരം: കർണ്ണാടക തെരഞ്ഞെടുപ്പ് ഫലം വന്നയുടൻ താൻ ബിജെപി വിടുന്നു എന്ന രീതിയിൽ സമൂഹമദ്ധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾക്ക് മറുപടിയുമായി എ പി അബ്ദുള്ളക്കുട്ടി. ഞാൻ കാലുമാറിയവനല്ലെന്നും കാഴ്ചപ്പാട് മാറിയവനാണെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ കുറിച്ചു. മോദിയുടെ വികസന രാഷ്ട്രീയം കണ്ടു പേടിക്കണം എന്ന് താൻ പ്രസതാവിച്ചത് ഹൃദയംകൊണ്ടാണ്. സി പി എമ്മിൽ നിന്ന് കോൺഗ്രസിലേക്ക് പോയത് രമേശ് ചെന്നിത്തലയുടെ ഉപദേശം കണക്കിലെടുത്താണ്. താൻ ഒരു ദേശീയ മുസ്ലിമാണ്. അത് തന്റെ പിതാവ് തന്നെ പഠിപ്പിച്ചതാണെന്നും എട്ടണക്ക് കത്തിവാങ്ങി കുത്തിവാങ്ങും പാകിസ്ഥാൻ എന്ന് വിളിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്ന മുസ്ലിം അല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബ്ദുള്ളക്കുട്ടി ബിജെപി വിടുന്നുവെന്നും മാതൃ സംഘടനയായ സിപിഎമ്മിലേക്ക് തിരികെ പോകാനുള്ള സന്നദ്ധത സംസ്ഥാനത്തെ സിപിഎം നേതാക്കളെ അറിയിച്ചതായുമാണ് വാർത്ത പരന്നത്‌. അബ്ദുള്ളക്കുട്ടി കോൺഗ്രസിലേക്ക് തിരികെ വരുന്നതായും പോസ്റ്ററുകൾ പ്രചരിച്ചിരുന്നു. ഇത്തരം പോസ്റ്ററുകൾ പങ്കുവച്ചുകൊണ്ടാണ് അബ്ദുള്ളക്കുട്ടി ഫെയ്‌സ്‌ബുക്കിൽ കുറിപ്പെഴുതിയിരിക്കുന്നത്.

അബ്ദുള്ളക്കുട്ടിയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ :-

കർണ്ണാടക തിരഞ്ഞെടുപ്പ് ഫലം വന്നയുടൻ പ്രചരിക്കുന്ന ചില പോസ്റ്റ്കളാണിത് !

ഇവൻമാരുടെ അഥവാ സഖാക്കളുടേയും, കണ്ടാഗ്രസ്സ്കാരുടേയും ലക്ഷ്യം എന്നെ അപമാനിക്കുക എന്നതാണ്………………….
മക്കളെ നിങ്ങള്ക്ക് ആള് തെറ്റിപ്പോയി… ഇതൊന്നും ഇവിടെ ചെലവാകൂലാ മക്കളെ……………..

എടോ ട്രോളർമാരെ ഞാൻ കാല് മാറിയവനല്ല. കാഴ്ചപാട് മാറിയ ആളാണ്.

നിങ്ങളറിയോ ? ! ഞാൻ മോദിജിയേയും BJP യെയും അഭിനന്ദിച്ചത് ഗുജ്റാത്ത് കലാപത്തിന്റെ തീ അണയുന്നതിന് മുമ്പാണ്.

മോദിയുടെ വികസന രാഷ്ട്രീയം കണ്ട് പഠിക്കണം എന്ന് ഞാൻ പ്രസ്താവിച്ചത് ഹൃദയംകൊണ്ടാണ് .ഒരു ഇസ്ലാമിക രാജ്യമായ ദുബായിൽ നിന്നായിരുന്നു ആ പ്രസ്ഥാവന … (2008 ൽ).

അന്ന് ഞാൻ കമ്മ്യൂണിസ്റ്റ് MP യായിരുന്നു…. എന്നിട്ട് ഉണ്ടായകോലാഹലം നിങ്ങള്ക്കല്ലാം അറിയാമല്ലൊ?!

#CPIM എന്നെ പടിയടച്ച് പുറത്താക്കി.. BJP യിൽ ചേരുന്നതിന് പകരം എന്തേ കോൺഗ്രസ്സിൽ ചേർന്നത് ! ?എന്ന് നിങ്ങള് പലരും ചോദിക്കുന്നുണ്ടാവും… അതിന് ഉത്തരം രമേശ് ചെന്നിത്തലയാണ്…. അദ്ദേഹം എന്റെ പാർലിമെന്റിലെ സന്തത സഹചാരിയായിരുന്നു അദ്ദേഹം സുഹൃത്ത് എന്ന നിലയിൽ സ്നേഹബുദ്ധിയാൽ ഒരു കാര്യം പറഞ്ഞു അല്ലെങ്കിൽ ഉപദേശിച്ചു….

ഒറ്റയ്ക്ക് നിന്നാൽ Cpm നിന്നെ തീർത്തു കളയും. നമ്മളെ കൂടെ നിന്നാൽ ജീവൻ ബാക്കിയാവും.. ഇതായിരുന്നു ഉപദേശം. ആ സന്ദർഭത്തിൽ മറ്റൊരു വഴി ഉണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞത് പ്രകാരം കോൺഗ്രസിൽ ചേർന്നു. എന്റെ ഭാഗ്യം കൊണ്ട് ഉടനെ ബൈ ഇലക്ഷനിൽ #MLA ആയി… Police Protection കിട്ടി.അത് കൊണ്ട്മാത്രം ചുമലിന് മുകളിൽ ഈ കാണുന്ന തലബാക്കിയായി. എടോ കമ്മികളെ അല്ലെങ്കിൽ ചന്ദ്രശേഖരന്റെ ഗതി എനിക്കും വരുമായിരുന്നു …

#BJP യിൽ ചേർന്ന യുടൻ ഞാൻ പറഞ്ഞത് വളരെ കൃത്യമാണ് ഞാൻ ഒരു ദേശീയ മുസ്ലിമാണ് . അത് എന്റെ ബാപ്പ പഠിപ്പിച്ചു തന്നതാണ്. “ഇട്ടണക്ക് കത്തി വാങ്ങി കുത്തിവാങ്ങും പാകിസ്ഥാൻ “എന്ന് മുദ്രാവാക്യം വിളിച്ചവർ ഞങ്ങളുടെ നാട്ടിൽ കൂട്ടത്തിലുണ്ടായിരുന്നു.എന്റെ ബാപ്പയെ പോലുളളവർ ആ കുട്ടത്തിലായിരുന്നില്ല. .
ആ ചോരയാണെടൊ ഈ സിരസകളിൽ ഒഴുകുന്നത്…. ദേശീയ മുസ്ലിംമിന്റെ ചോര …

Kumar Samyogee

Recent Posts

ഇരകളുടെ രക്തപരിശോധന നടത്തി മൃതസഞ്ജീവനി മാതൃകയിൽ ഡേറ്റാ ബേസ് ! അന്ധ്രയിൽ നിന്ന് പിടിയിലായ പ്രതി ചില്ലറക്കാരനല്ല ! അന്താരാഷ്ട്ര അവയവക്കടത്ത് കേസിൽ സുപ്രധാന കണ്ടെത്തലുമായി അന്വേഷണ സംഘം

അന്താരാഷ്ട്ര അവയവക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ കണ്ടെടുത്ത് അന്വേഷണ സംഘം. കേസിൽ ആന്ധ്രാപ്രദേശിൽ നിന്ന് അറസ്റ്റിലായ രാംപ്രസാദിന് എട്ട് സംസ്ഥാനങ്ങളിൽ…

35 mins ago

ഭരണ വിരുദ്ധ വികാരമില്ല ! ഉണ്ടായത് ഭരണ തുടർച്ച !അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രസിപ്പിക്കുന്ന വിജയവുമായി ബിജെപി; വോട്ടെണ്ണൽ നടക്കുന്ന 50 മണ്ഡലങ്ങളിൽ 46 ലും വമ്പൻ ലീഡ്; സംപൂജ്യരായി കോൺഗ്രസ്

ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണ കക്ഷിയായ ബിജെപി മിന്നുന്ന വിജയത്തിലേക്ക്. ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. അറുപത്…

41 mins ago

ഈ വാക്ക് ഒന്ന് കുറിച്ചിട്ടോ …മോദി മൂന്നാമതും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്ന് എഎപി നേതാവ് |aap| |exit poll|

ഈ വാക്ക് ഒന്ന് കുറിച്ചിട്ടോ ...മോദി മൂന്നാമതും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്ന് എഎപി നേതാവ് |aap| |exit poll|

51 mins ago

അരുണാചൽ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു !

മണിപ്പൂരോന്നും ഏശിയില്ല ! വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അപ്രമാദിത്വം തുടർന്ന് ബിജെപി I BJP IN ARUNACHAL

2 hours ago

വാരണാസി-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ സുരക്ഷിതമായി മാറ്റിയെന്ന് വിമാനത്താവള അധികൃതർ ; അന്വേഷണം ശക്തമാക്കി പോലീസ്

ദില്ലി: വാരണാസി-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വാരണാസിയിൽ നിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തുന്ന 6E 2232 വിമാനത്തിലാണ് ബോംബ്…

2 hours ago

കേരളത്തിലും നരേന്ദ്രമോദി തരംഗമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും

കേരളത്തിലെ മോദി വിരുദ്ധ പ്രൊപോഗാണ്ട മദ്ധ്യമങ്ങൾക്കുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി നേതാവ് ആർ എസ് രാജീവ് I R…

2 hours ago