India

റെയിൽവേ 1600 അപ്രന്റീസ് ഒഴിവുകൾ; ഓൺലൈൻ ആയി അപേക്ഷ അയക്കാം; അവസാന തീയതി ഡിസംബർ 1

ദില്ലി: നോർത്ത് റെയിൽവേയിൽ 1600 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെയിൽവേ റിക്രൂട്ട്മെന്റ് സെൽ ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വെൽഡർ, വൈൻഡർ, മെഷീനിസ്റ്റ്, കാർപെന്റർ, ഇലക്ട്രീഷ്യൻ, പെയിന്റർ, മെക്കാനിക്ക്, വയർമാൻ എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബർ 2 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു. അപേക്ഷിക്കേണ്ട അവസാനതീയതി ഡിസംബർ 1 ആണ്. പ്രയാ​ഗ് രാജ് ഡിവിഷൻ 703 ഒഴിവുകൾ, ഝാൻസി ഡിവിഷൻ 480 ഒഴിവുകൾ, വർക് ഷോപ്പ് ഝാൻസി 185 ഒഴിവുകൾ, ആ​ഗ്രാ ഡിവിഷൻ 296 ഒഴിവുകൾ എന്നിങ്ങനെയാണ് ഒഴിവുകൾ.

50 ശതമാനം മാർക്കോടെ പത്താം ക്ലാസോ തത്തുല്യയോ​ഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. നിർദ്ദിഷ്ട ട്രേഡുകളിൽ ഐടിഐ യോ ദേശീയ തലത്തിലുള്ള സർട്ടിഫിക്കറ്റുകളോ ഉള്ളവരായിരിക്കണം ഉദ്യോ​ഗാർത്ഥികൾ. എസ് സി വിറ്റി അല്ലെങ്കിൽ എൻ സി വി റ്റി അം​ഗീകാരമുള്ളതായിരിക്കണം സർട്ടിഫിക്കറ്റുകൾ. 1997 ഡിസംബർ 1നും 2006 നവംബർ 11 നും ഇടയിൽ ജനിച്ചവരായിരിക്കണം ഉദ്യോ​ഗാർത്ഥികൾ. റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ പൂരിപ്പിക്കേണ്ടതിനെ കുറിച്ചുള്ള വിശദവിവരങ്ങൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. rrcecr.gov.in. എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.

B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

32 minutes ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

49 minutes ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

1 hour ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

10 hours ago