ന്യൂയോര്‍ക്ക്: ഏപ്രില്‍ 1 ലോക വിഡ്ഢി ദിനം ആയിട്ടാണ് ലോകം ആചരിക്കരുത്. സുഹൃത്തുക്കളെ, സഹപ്രവര്‍ത്തകരെ വീട്ടുകാരെ ഒക്കെ വിഡ്ഢികളാക്കുവാന്‍ കിട്ടുന്ന ഈ ദിനത്തിലെ ഒരു അവസരവും ആരും പാഴാക്കാറില്ല. വലിയ കമ്പനികളുടെ ഓഫീസുകളില്‍ ഏപ്രില്‍ ഫൂള്‍ പ്രാങ്കുകൾ ഒരു വിനോദം തന്നെയാണ്. പലപ്പോഴും ഈ പ്രാങ്കുകൾ അവര്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കൂടി പങ്കുവയ്ക്കാറും ഉണ്ട്. എന്നാല്‍ ഇത്തവണ ഏപ്രില്‍ ഫൂള്‍ പരിപാടികള്‍ നിരോധിച്ചിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കമ്പനിയായ മൈക്രോസോഫ്റ്റ്.
ഗൂഗിള്‍ പോലുള്ള കമ്പനികള്‍ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ നാട്ടുകാരെ ഫൂളാക്കുന്ന സര്‍വീസുകള്‍ വരെ ആരംഭിച്ച് ഈ ദിനം ആഘോഷിക്കുന്നതിനിടെയാണ് മൈക്രോസോഫ്റ്റ് തീരുമാനം. മൈക്രോസോഫ്റ്റ് മാര്‍ക്കറ്റിംഗ് ചീഫ് ക്രിസ് കപ്പോസെല കഴിഞ്ഞ തിങ്കളാഴ്ച മൈക്രോസോഫ്റ്റിനുള്ളില്‍ ഏപ്രില്‍ ഫൂള്‍ പരിപാടികള്‍ നിരോധിച്ചത് സംബന്ധിച്ച് മെമ്മോ ഇറക്കിയെന്നാണ് റിപ്പോര്‍ട്ട്.
ഏപ്രില്‍ ഫൂള്‍ ആഘോഷങ്ങള്‍ ഒരു തരത്തിലുള്ള പോസറ്റീവ് കാര്യങ്ങളും സാധ്യമാക്കുന്നില്ലെന്നും, മറിച്ച് അത് ആവശ്യമില്ലാത്ത വാര്‍ത്തയാണ് ഉണ്ടാക്കുന്നത് എന്നാണ് മെമ്മോ പറയുന്നത്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരെ അഭിനന്ദിക്കാമെങ്കിലും ഇത്തരം കാര്യങ്ങള്‍ നേട്ടത്തേക്കാള്‍ നഷ്ടമാണ് ഉണ്ടാക്കുന്നത് എന്നും മെമ്മോ പറയുന്നു.
ചെന്നൈ : ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് എസ്ഐടിയുടെ അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി വിശദീകരണവുമായി…
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ദൃശ്യങ്ങൾ പുറത്ത്. ആംബുലൻസ്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത പുരാവസ്തു മാഫിയാ തലവന്‍ ഡി മണിയുടെ ദൃശ്യങ്ങള്‍ പുറത്ത് .…
ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ സംസ്ഥാന നേതാക്കളുടെ നിര ! രാജീവ് ചന്ദ്രശേഖറും, സുരേഷ് ഗോപിയും, സുരേന്ദ്രനും, വി മുരളീധരനും…
കോഴിക്കോട് സ്വന്തം പങ്കാളിയെ ക്രൂരമായി പീഡിപ്പിച്ച ഷാഹിദ് റഹ്മാൻ ലഹരിക്കടിമയോ അതോ കേരള സമൂഹത്തിൽ നിശബ്ദമായി പടർന്നു പിടിക്കുന്ന ഒരു…
പകൽ മുഴുവൻ ഇന്നയാൾ ആയിരിക്കും തിരുവനന്തപുരം മേയർ എന്ന് മാദ്ധ്യമങ്ങൾ ഉറപ്പിച്ചു പറഞ്ഞു. വൈകുന്നേരം ആയപ്പോഴേക്കും ബിജെപി പതിവ് പോലെ…