India

ടോള് പ്ലാസയിൽ വാക്കുതർക്കം; ടോൾ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കിന് തല്ലിക്കൊന്ന് അക്രമികൾ

ബെംഗളുരു: ടോൾ ഗേറ്റ് ജീവനക്കാരനെ കാർ യാത്രികർ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് തല്ലിക്കൊന്നു. ബെംഗളുരു – മൈസുരു എക്സ്പ്രസ് വേയിലെ ടോൾ ഗേറ്റ് ജീവനക്കാരനായ രാമനഗര ജില്ലയിലെ കാരെക്കല്‍ പവൻ കുമാർ നായക് എന്ന 26കാരനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 10 മണിയോടെ വാഹനം കടത്തി വിടുന്നതുമായി ബന്ധപ്പെട്ട് കാർ യാത്രക്കാരും പവനും തമ്മിൽ തർക്കമുണ്ടായിരുന്നു.

പവനും സുഹൃത്ത് മഞ്ജുനാഥയും ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നത് വരെ കാത്തുനിന്ന ഇവർ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്. നാട്ടുകാരായ ആളുകള്‍ ഇടപെട്ടതിനേ തുടര്‍ന്നായിരുന്നു ടോള് പ്ലാസയിലെ വാക്കു തര്‍ക്കം അവസാനിപ്പിക്കാന്‍ അക്രമികള്‍ തയ്യാറായത്.
എന്നാല്‍ പവനോടുള്ള പക ഉപേക്ഷിക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. ഇയാളെ ഹോക്കി സ്റ്റിക്ക് വച്ച് ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ടോള്‍ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കൊലപാതക കുറ്റത്തിന് കേസെടുത്ത പോലീസ് അക്രമികളെ കണ്ടെത്താനുള്ള തിരച്ചിൽ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

anaswara baburaj

Recent Posts

ഒരു മണിക്കൂറിൽ പെയ്തിറങ്ങിയത് 100 മില്ലിമീറ്റര്‍ മഴ! കൊച്ചിയിൽ മേഘ വിസ്ഫോടനമെന്ന് സംശയം

എറണാകുളം നഗരത്തിൽ ഇന്ന് പെയ്തിറങ്ങിയ കനത്തമഴയ്ക്ക് കാരണം മേഘവിസ്‌ഫോടനമാകാമെന്ന് കൊച്ചി സര്‍വകലാശാല ശാസ്ത്രജ്ഞര്‍. രാവിലെ 9.10 മുതല്‍ 10.10 വരെയുള്ള…

21 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനം ! പ്രതി രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും മുൻ‌കൂർ ജാമ്യം

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും മുൻകൂർ ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ്…

1 hour ago

പെരിഞ്ഞനത്തെ ഭക്ഷ്യവിഷബാധ മരണം ! കുഴിമന്തി വിറ്റ സെയ്ൻ ഹോട്ടൽ പ്രവർത്തിച്ചത് ലൈസൻസില്ലാതെ

പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ഇവർ കഴിച്ചിരുന്ന കുഴിമന്തി വിറ്റ സെയിൻ ഹോട്ടൽ ലൈസൻസില്ലെന്ന്…

1 hour ago

വിഘടനവാദ പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ഓൺലൈൻ മാദ്ധ്യമ മേഖലയും

ഓൺലൈൻ മാദ്ധ്യമ മേഖലയിലേക്ക് പണം പുഴപോലെ ഒഴുകുന്നു ! ഞട്ടിപ്പിക്കുന്ന വിവരങ്ങൾ ഇന്റലിജൻസ് ബ്യുറോയ്ക്ക് I ONLINE MEDIAS

2 hours ago