India

കശ്മീരില്‍ ജെയ്‌ഷെ ഭീകരരെ പിടികൂടി ഇന്ത്യൻ സൈന്യം: രാജ്യത്ത് ആക്രമണം നടത്താന്‍ എത്തിച്ച ആയുധങ്ങൾ പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ട് ജെയ്ഷെ ഭീകരരെ പിടികൂടി. ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇവർ പിടിയിലായത്. ബാരാമുള്ളയിലെ പത്താനിലാണ് സംഭവം. അഖീബ് മുഹമ്മദ് മിര്‍(27), ഡാനിഷ് ആഹ് ദര്‍(25) എന്നിവരാണ് പിടിയിലായത്.

അതേസമയം ഇന്ത്യന്‍ സൈന്യം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഹന്‍സിവിയൂര ബാലപട്ടണില്‍ ഭീകരര്‍ ആയുധം കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഭീകരരെ പിടികൂടിയത്.

ബാരാമുള്ള പോലീസും, 29 രാഷ്ട്രീയ റൈഫിള്‍സും, സിആര്‍പിഎഫും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. ഇതിനു പിന്നാലെ ഇവരില്‍ നിന്നും രാജ്യത്ത് ആക്രമണം നടത്താന്‍ എത്തിച്ച ആയുധങ്ങളും പിടിച്ചെടുത്തു.

2 ചൈനീസ് പിസ്റ്റള്‍, രണ്ട് ചൈനീസ് മാഗസിന്‍, 10 പിസ്റ്റളുകള്‍, 2 ചൈനീസ് ഗ്രനേഡ് എന്നിവയാണ് ഭീകരരില്‍ നിന്നും പിടികൂടിയത്. മാത്രമല്ല അടുത്തിടെയായി ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

B4 Admin

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

3 hours ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

4 hours ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

4 hours ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

5 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

6 hours ago