Army Chief General Upendra Dwivedi visited China-Sikkim border region; Security situation reviewed
ദില്ലി: ചൈന-സിക്കിം അതിർത്തി മേഖല സന്ദർശിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. അരുണാചൽ പ്രദേശിലെയും സിക്കിമിലെയും അതിർത്തി പ്രദേശങ്ങളിലെ സുരക്ഷാ സ്ഥിതിഗതികൾ അദ്ദേഹം അവലോകനം ചെയ്തു. സുരക്ഷാ നടപടികളെ കുറിച്ച് സൈനികർക്ക് നിർദ്ദേശം നൽകി. ജൂൺ 30-ന് കരസേനാ മേധാവിയായി ചുമതലയേറ്റ ശേഷമുള്ള ജനറൽ ദ്വിവേദിയുടെ ആദ്യ വടക്കുകിഴക്കൻ സന്ദർശനമാണിത്.
മണിപ്പൂരിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളെ കുറിച്ച് സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച ചെയ്തു. ചൈനയുടെ അതിർത്തി പ്രദേശങ്ങളിൽ നടക്കുന്ന സൈനികരുടെ പ്രവർത്തനങ്ങളെ കുറിച്ചും തയ്യാറെടുപ്പുകളെ കുറിച്ചും ഉദ്യോഗസ്ഥരുമായി സംസാരിച്ചു. സുക്ന സന്ദർശനത്തിനിടെ സിക്കിമിൽ നടക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളും അദ്ദേഹം പരിശോധിച്ചു. കിഴക്കൻ കരസേനാ കമാൻഡർ ലഫ്റ്റനൻ്റ് ജനറൽ ആർ സി തിവാരിയും ഉപേന്ദ്ര ദ്വിവേദിക്കൊപ്പം സന്ദർശന വേളയിലുണ്ടായിരുന്നു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…