ദില്ലി: ഇന്ത്യൻ സൈന്യം പുതിയ യൂണിഫോം പുറത്തിറക്കുമെന്ന് അറിയിച്ച് ഔദ്യോഗിക വൃത്തങ്ങൾ. ദേശീയ കരസേനാ ദിനത്തിൽ നാളെ നടക്കുന്ന ഇന്ത്യൻ ആർമി പരേഡിലായിരിക്കും ഈ ചടങ്ങ് ഉണ്ടാവുക.
അവസാനം നടന്ന ആർമി കമാൻഡേഴ്സ് കോൺഫറൻസിലാണ് പുതിയ യൂണിഫോം രംഗത്തിറക്കാനുള്ള തീരുമാനമെടുത്തത്.
അതേസമയം ഡിജിറ്റൽ പാറ്റേണിൽ നിർമ്മിക്കപ്പെടുന്ന ഈ പുതിയ യൂണിഫോം, പഴയതിനേക്കാൾ ഭാരക്കുറവുള്ളതായിരിക്കും. ശത്രുവിനു സൈനികരുടെ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്ത തരത്തിലായിരിക്കും ഇതിന്റെ നിറവും ഡിസൈനും.
മാത്രമല്ല മണ്ണിന്റെ നിറവും ഒലിവ് നിറവും ചേർന്ന നിരവധി നിറങ്ങളുടെ മിശ്രിതവർണ്ണമായിരിക്കും യൂണിഫോമിന് ഉണ്ടാവുക. പ്രകൃതി സൗഹൃദപരമായായിരിക്കും ഇത് നിർമ്മിക്കുക. ഇന്ത്യൻ സൈന്യവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി സംയുക്തമായി ചേർന്നാണ് പുതിയ യൂണിഫോം നിർമ്മിക്കുന്നത്.
ശബരിമല മകരവിളക്ക്, തത്സമയ കാഴ്ചകൾ കാണാം
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…