അതിർത്തിയിൽ കാവൽ നിൽക്കുന്ന ബിഎസ്എഫ് ജവാന്മാർ
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നിയന്ത്രണരേഖ വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം.ജെയ്‌ഷെ മുഹമ്മദ് ഭീകരർക്ക് വഴികാട്ടിയായി പ്രവര്‍ത്തിച്ച പാകിസ്ഥാൻ പൗരനായ യുവാവിനെയും സൈന്യം പിടികൂടി. 20 വയസുള്ള ആരിഫ് എന്ന പാക് യുവാവാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 20,000 പാകിസ്ഥാനി രൂപയും മൊബൈല്‍ഫോണും പിടിച്ചെടുത്തു. ഇയാള്‍പ്രദേശത്തക്കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണെന്ന് വ്യക്തമായിട്ടുണ്ട്. നിയന്ത്രണരേഖയ്ക്ക് സമീപം പാക് അധിനിവേശ കശ്മീരിലാണ് ആരിഫ് താമസിക്കുന്നത്.
ഭീകരവാദികള്‍ക്കും പാക്‌സൈന്യത്തിനും വേണ്ടി നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നവരെ സഹായിക്കാറുണ്ട് എന്ന് ആരിഫ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. മാത്രമല്ല ഇയാളില്‍ നിന്ന് ഇത്തരത്തില്‍ ഭീകരവാദികളെ സഹായിക്കുന്നവരേക്കുറിച്ചും നുഴഞ്ഞുകയറാനുപയോഗിക്കുന്ന പാതകളേപ്പറ്റിയുമുള്ള വിവരങ്ങള്‍ സൈന്യം ശേഖരിക്കുന്നുണ്ട്
അതേസമയം സൈന്യത്തിന്റെ തിരിച്ചടിയില്‍ സാരമായി പരിക്കേറ്റ ഭീകരർ പാകിസ്ഥാൻ വശത്തേക്ക് തന്നെ തിരിഞ്ഞോടി. പിന്തിരിഞ്ഞോടിയവര്‍ക്കെതിരെ സൈന്യം വെടിയുതിര്‍ക്കാൻ മുതിർന്നില്ല. ഇവരെ പിടികൂടിയതിന്റെ സമീപ മേഖലയിലാണ് പാക് സൈനിക പോസ്റ്റുള്ളത്. അതിര്‍ത്തിയില്‍ ഇരുസൈന്യങ്ങളും തമ്മിലുള്ള ഏറ്റമുട്ടല്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പിന്തിരിഞ്ഞോടിയ ഭീകരരെ ആക്രമിക്കാതിരുന്നതെന്ന് സൈന്യം വ്യക്തമാക്കി.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…