മുംബൈ: ഇന്‍റീരിയൽ ഡിസൈനറുടെ ആത്മഹത്യയിൽ പ്രേരണാകുറ്റം ചുമത്തി മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്ത റിപ്പബ്ലിക് ടിവി എഡിറ്റർ അർണാബ് ഗോസ്വാമിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് മഹാരാഷ്ട്രയിൽ പ്രതിഷേധ ദിനമായി ആചരിക്കും.ഒപ്പം ബിജെപി നേതാക്കൾ ഗവർണറെയും ഇന്ന് കാണും.
അർണാബ് ഗോസ്വാമി ജാമ്യം തേടി ഇന്ന് ബോംബൈ ഹൈക്കോടതിയെ സമീപിക്കും. വൈകീട്ട് മൂന്ന് മണിക്ക് ജാമ്യാപേക്ഷ പരിഗണിക്കും. ഇന്നലെ അലിബാഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അർണാബിനെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. വൈകീട്ട് 5 മണിക്ക് തുടങ്ങിയ വാദം രാത്രി 11 മണിവരെ നീണ്ടു നിന്നു.
പൊലീസ് തന്നെ ആക്രമിച്ച് പരിക്കേൽപിച്ചെന്ന അർണാർബിന്‍റെ ആരോപണം മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതി തള്ളി. 2018 ൽ ആത്മഹത്യകേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെയും അന്വേഷണം നടത്തുമെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. ഇന്ന് മഹാരാഷ്ട്രാ ബിജെപി പ്രതിഷേധ ദിനമായി ആചരിക്കും. ബിജെപി നേതാക്കൾ ഗവർണറെ കാണും.
അതിനിടെ അര്‍ണബ് ഗോസ്വാമിക്കെതിരെ മറ്റൊരു കേസ് കൂടി മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്തു. കസ്റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയ പൊലീസ് സംഘത്തിലെ വനിത ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ്. ഐപിസി സെക്ഷന്‍ 353, 504,506,34 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…