അഞ്ചാലുംമൂട്: നാളികേര ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന് ചമഞ്ഞ് തട്ടിപ്പ് നടത്തിയ മുളവന പേരയം പടപ്പക്കര 31 കാരനായ റൂഫസ നിവിന് അറസ്റ്റിൽ. അഞ്ചാലുംമൂട് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സര്ക്കാര് ഉദ്യോഗസ്ഥന് ചമഞ്ഞ് ആള്മാറാട്ടം നടത്തിയതിനും നിലവാരമില്ലാത്ത വസ്തുക്കള് നല്കി തട്ടിപ്പ് നടത്തിയതിനും ആണ് അഞ്ചാലുംമൂട് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു
അഞ്ചാലുംമൂട് ഞാറയ്ക്കല് ഭാഗത്ത് കേരഗ്രാമം ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി നിരവധി വീട്ടുകാരെയാണ് ഇയാൾ കബളിപ്പിച്ചുകൊണ്ടിരുന്നത്. സര്ക്കാര് ഉദ്യോഗസ്ഥനാണെന്നുള്ള വ്യാജ തിരിച്ചറിയല് കാര്ഡാണ് ഇയാള് തട്ടിപ്പിനുപയോഗിച്ചത്. തുടർന്ന് തെങ്ങിന്റെ കീടബാധയകറ്റാന് കേരഗ്രാമം പദ്ധതി പ്രകാരം വികസിപ്പിച്ച മരുന്ന് തെങ്ങ് ഒന്നിന് തളിക്കുന്നതിന് 200 രൂപയാണെന്നും പറഞ്ഞാണ് ഇയാള് നാട്ടുകാരെ കബളിപ്പിച്ചത്.
ഇയാളെ പിടികൂടിയത് അഞ്ചാലുംമൂട് സി.ഐ സി. ദേവരാജന്റെ നേതൃത്വത്തില് സബ് ഇന്സ്പെക്ടര്മാരായ അനീഷ്, അനന്ബാബു, ബാബുക്കുട്ടന്പിള്ള എ.എസ്.ഐ ഓമനക്കുട്ടന്, സി.പി.ഒമാരായ സുനില് ലാസര്, മുഹമ്മദ് ഷാഫി എന്നിവരടങ്ങിയ സംഘമാണ്.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…