ദില്ലി: മദ്യപിച്ചെത്തിയ ആൾ എയര്‍ ഹോസ്റ്റസിനെ അവരുടെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്തതായി പൊലീസ്. ദില്ലിയിലെ മെഹ്റോലി മേഖലയിൽ തിങ്കളാഴ്ചയാണ് സംഭവം. യുവതിക്ക് പരിചിതനായ ആൾ തന്നെയാണ് അക്രമി. സംഭവത്തിൽ ഖാൻപൂര്‍ സ്വദേശിയായ ഹര്‍ജീത് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഷ്ട്രീയ പാര്‍ട്ടി പ്രാദേശിക നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ് അറസ്റ്റിലായ ഹര്‍ജീത്. താൻ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് യുവതി പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ ഇവര്‍ പ്രതിയെ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
കഴിഞ്ഞ ഒന്നര മാസമായി ഹര്‍ജീതിനെ തനിക്ക് അറിയാമെന്ന് യുവതി പറഞ്ഞതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ചന്ദൻചൗദരി പറഞ്ഞു. മദ്യലഹരിയിൽ വീട്ടിലേക്ക് കയറി വന്ന ഇയാൾ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവതിയുടെ പരാതിയിൽ പ്രതിക്കെതിരെ പൊലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുവെന്നും ഡിസിപി വ്യക്തമാക്കി.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…