General

മദ്യലഹരിയിൽ വീട്ടിലെത്തി ബലാത്സംഗം; യുവാവിനെ മുറിയിൽ പൂട്ടിയിട്ട് പൊലീസിൽ അറിയിച്ച് യുവതി; അറസ്റ്റിലായ പ്രതി രാഷ്ട്രീയ പാര്‍ട്ടി പ്രാദേശിക നേതാവ്

ദില്ലി: മദ്യപിച്ചെത്തിയ ആൾ എയര്‍ ഹോസ്റ്റസിനെ അവരുടെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്തതായി പൊലീസ്. ദില്ലിയിലെ മെഹ്റോലി മേഖലയിൽ തിങ്കളാഴ്ചയാണ് സംഭവം. യുവതിക്ക് പരിചിതനായ ആൾ തന്നെയാണ് അക്രമി. സംഭവത്തിൽ ഖാൻപൂര്‍ സ്വദേശിയായ ഹര്‍ജീത് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഷ്ട്രീയ പാര്‍ട്ടി പ്രാദേശിക നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡന്റുമാണ് അറസ്റ്റിലായ ഹര്‍ജീത്. താൻ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് യുവതി പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ ഇവര്‍ പ്രതിയെ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു.

കഴിഞ്ഞ ഒന്നര മാസമായി ഹര്‍ജീതിനെ തനിക്ക് അറിയാമെന്ന് യുവതി പറഞ്ഞതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ചന്ദൻചൗദരി പറഞ്ഞു. മദ്യലഹരിയിൽ വീട്ടിലേക്ക് കയറി വന്ന ഇയാൾ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവതിയുടെ പരാതിയിൽ പ്രതിക്കെതിരെ പൊലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുവെന്നും ഡിസിപി വ്യക്തമാക്കി.

admin

Recent Posts

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

3 hours ago

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

3 hours ago

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

3 hours ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

3 hours ago

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

4 hours ago

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

4 hours ago