Kerala

ഭാഷാവൈവിധ്യങ്ങളുടെ നാടായ ഭാരതത്തിൽ കൂടുതൽ ഭാഷകൾ പഠിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന തിരിച്ചറിവ് ! ആർഷ സാഹിത്യ പരിഷത്തിന്റെ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി പുരസ്‌കാര അലങ്കരണ സഭ;’ ഗവർണർ മുഖ്യാതിഥിയായി പങ്കെടുക്കും; തത്സമയക്കാഴ്ചയുമായി തത്ത്വമയി നെറ്റ്‌വർക്ക്

ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി’ പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026 ജനുവരി 9) രാവിലെ 11.00 മണിക്ക് നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയായി പങ്കെടുക്കും. അഖില ഭാരതീയ സാഹിത്യ പരിഷത്തിന്റെ കേരള ഘടകമായ ആർഷ സാഹിത്യ പരിഷത്താണ് ഈ പുരസ്‌കാര അലങ്കരണ സഭ സംഘടിപ്പിക്കുന്നത്.

പുരസ്‌കാര സമർപ്പണത്തിന് ശേഷം ഉച്ചയ്ക്ക് 12.00 മണി മുതൽ കേരള ഹിന്ദി പ്രചാരസഭയിൽ വെച്ച് വിചാരസത്രം നടക്കും. ‘ഭാരതീയ ഭാഷകളുടെ പരസ്പരബന്ധം’ എന്ന വിഷയത്തിലാണ് ചർച്ചയും സംവാദവും സംഘടിപ്പിച്ചിരിക്കുന്നത്. സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

ഭാഷാവൈവിധ്യങ്ങളുടെ നാടായ ഭാരതത്തിൽ കൂടുതൽ ഭാഷകൾ പഠിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന തിരിച്ചറിവാണ് ബഹുഭാഷാ ഭാരതീ ദേശീയ പുരസ്കാരവും, ബഹുഭാഷാ കൈരളി പുരസ്കാരവും നൽകാനുള്ള പദ്ധതിക്ക് രൂപം നൽകാൻ പ്രേരണയായത്. ഡോ.എ.എം.ഉണ്ണികൃഷ്ണൻ, അഡ്വ.(ഡോ.)മധു ബി, ഡോ.കെ.സി.അജയകുമാർ എന്നിവരടങ്ങുന്ന വിധിനിർണ്ണയ സമിതിയുടെ കണ്ടെത്തലനുസരിച്ചുള്ള സമാദരണവും ഭാഷാ വിചാരസത്രവുമാണ് 9 ന് നടക്കുന്നത്.

മലയാളഭാഷയും ആദിഭാഷാ ദർശനവും, ഹിന്ദി ഭാഷയിൽ സംസ്കൃതത്തിന്റെ സ്വാധീനം, തമിഴും മലയാളവും – ഭാഷാപരമായ ബന്ധവും സാംസ്കാരിക സാമീപ്യവും എന്നീ വിഷയങ്ങളിൽ പ്രബന്ധാവതരണവും നടക്കും.

ചടങ്ങിന്റെ ആദ്യാവസാന നിമിഷങ്ങൾ തത്ത്വമയി നെറ്റ്‌വർക്കിലൂടെ ലോകമെമ്പാടുള്ള പ്രേക്ഷകർക്ക് വീക്ഷിക്കാവുന്നതാണ് ഇതിനായി https://bit.ly/42DoHJi എന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്

Anandhu Ajitha

Recent Posts

ന്യായീകരണ തൊഴിലാളികൾ പാർട്ടി വിടുന്നു ! സിപിഎം വല്ലാത്ത പ്രതിസന്ധിയിൽ I REJI LUCKOSE

ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…

1 hour ago

പാലക്കാട്ട് ബിജെപിയ്ക്കനുകൂലമായി രാഷ്ട്രീയ കാലാവസ്ഥ ! പൊതു സമ്മതൻ വരുമോ ? UNNI MUKUNDAN

പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…

2 hours ago

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…

2 hours ago

നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനത്തിന് പകരം രാഷ്ട്രീയം പറയാൻ സിപിഎം തീരുമാനം I KERALA ASSEMBLY

അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…

3 hours ago

ഇന്ത്യയെ വെടിനിർത്തലിന് പ്രേരിപ്പിക്കാൻ പാകിസ്ഥാൻ ചെലവാക്കിയത് 45 കോടി I OPERATION SINDOOR

ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…

3 hours ago

മാറാട് കലാപം : ചാരം മൂടിയ കനലുകൾ വീണ്ടും നീറിപ്പുകയുമ്പോൾ !!!

'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…

4 hours ago