General

സംശയ രോഗം മൂലം അരുംകൊല; വർക്കലയിൽ നവവധുവിനെ തലയ്ക്കടിച്ച് കൊന്ന് ഭർത്താവ്, പ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം: വർക്കലയിൽ അരുംകൊല. നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു. 26 കാരി നിഖിതയാണ് മരിച്ചത്. ഭർത്താവ് അനീഷിനെ (35) വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.

ഭർത്തൃഗൃഹത്തിൽ ആണ് നിഖിത കൊല്ലപ്പെട്ടത്. നിലവിളക്ക് ഉപയോഗിച്ച് ഭർത്താവ് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി എന്നാണ് പ്രാഥമിക വിവരം. ഭാര്യയോടുള്ള അനീഷിന്റെ സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

സംഭവം നടക്കുന്ന സമയത്ത് അനീഷിന്റെ മാതാപിതാക്കളും വീട്ടിൽ ഉണ്ടായിരുന്നു. സയന്റിഫിക് വിഭാഗം എത്തിയതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ എന്ന് പോലീസ് അറിയിച്ചു. ഇരുവരുടെയും വിവാഹം രണ്ടുമാസം മുമ്പായിരുന്നു.

Meera Hari

Recent Posts

കേരളത്തിൽ കോൺഗ്രസ് കുടുംബാധിപത്യത്തിനായി ശ്രമിക്കുന്നു; പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ അളിയൻ വദ്രാ ഗാന്ധിയെക്കൂടി മത്സരിപ്പിക്കണം; പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് കുടുംബാധിപത്യത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട് തൻറെ രണ്ടാം കുടുംബമാണ് എന്ന്…

19 mins ago

‘ബൈ ബൈ ടാറ്റാ ഗുഡ് ബൈ ഗയാ’ ! വായനാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് രാഹുൽ മുങ്ങിയെന്ന് ബിജെപി |bjp| |congress|

‘ബൈ ബൈ ടാറ്റാ ഗുഡ് ബൈ ഗയാ’ ! വായനാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് രാഹുൽ മുങ്ങിയെന്ന് ബിജെപി |bjp| |congress|

29 mins ago

പച്ചക്കറി കൃഷിയെ ബാധിച്ച് മഴ! കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു; വില കുതിക്കുന്നു; വലഞ്ഞ് ജനങ്ങൾ!

വേലന്താവളം: മഴ കുറവായതിനാൽ തമിഴ്‌നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു. തമിഴ്നാട് അതിർത്തിയിലുള്ള പാലക്കാട് വേലന്താവളം…

2 hours ago

കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദ്ദിയും വയറിളക്കവും; രോഗം പടർന്നത് കുടിവെള്ളത്തിലൂടെയെന്ന് സംശയം

കൊച്ചി: കാക്കനാട്ടെ ഡിഎൽഎഫ് ഫ്ലാറ്റിൽ ഛർദ്ദിയും വയറിളക്കവുമായി 350 പേർ ആശുപത്രിയിൽ ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നത്…

3 hours ago

ആരും കണ്ടാൽ ഒന്നുനിന്ന് പോകും ! |CHENAB BRIDGE|

ആരും കണ്ടാൽ ഒന്നുനിന്ന് പോകും ! |CHENAB BRIDGE|

3 hours ago

മണിപ്പൂരിൽ കർശന നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ; കു​ക്കി, മെ​യ്തെ​യ് വി​ഭാ​ഗ​ങ്ങ​ളു​മാ​യി കേ​ന്ദ്രം ച​ർ​ച്ച ന​ട​ത്തും

ദില്ലി: മണിപ്പൂർ വിഷയത്തിൽ കർശന നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ. തിങ്കളാഴ്ച ദില്ലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ മണിപ്പൂരിലെ സുരക്ഷയുമായി…

3 hours ago