As part of the investigation into the death of the unborn baby, the baby's body will be exhumed and a post-mortem will be conducted
മൂവാറ്റുപുഴ : മൂവാറ്റുപുഴ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി കുഞ്ഞിൻറെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും. കൃത്യസമയത്ത് ചികിത്സ കിട്ടാതെയാണ് ശിശു മരിച്ചതെന്നാണ് കുഞ്ഞിന്റെ കുടുംബം ആരോപിക്കുന്നത്.ഇതേതുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നത്. ഗർഭസ്ഥ ശിശു മരിച്ചതുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ കഴിഞ്ഞ ദിവസം സംഘർഷമുണ്ടായിരുന്നു.
കുഞ്ഞിന് അനക്കമില്ലെന്ന സംശയം തോന്നിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഉച്ചക്കു ശേഷം ഇവർ ആശുപത്രിയിലെത്തിയത്. സ്കാനിംഗ് നടത്തി ഒന്നര മണിക്കൂറിനും ശേഷം ശിശു മരിച്ചതായി ആശുപത്രി അധികതർ അറിയിച്ചു. ഇതോടെ ബന്ധുക്കൾ ബഹളം വയ്ക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. കൃത്യമായ ചികിത്സ നൽകാത്തതാണ് ശിശു മരിക്കാൻ കാരണമെന്ന ബന്ധുക്കളുടെ പരാതിയെ ആശുപത്രി അധികൃതർ തള്ളുകയാണ്.രോഗി ആശുപത്രിയിൽ എത്തുമ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നതായും ഗർഭ പാത്രത്തിൽ ഫ്ലൂയിഡ് കുറവായതിനാൽ രണ്ടാഴ്ചയ്ക്ക് മുമ്പ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുവാൻ നിർദേശിച്ചിരുന്നതാണെന്നുമായിരുന്നു ചികിത്സിക്കുന്ന ഡോക്റുടെ വിശദീകരണം
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…