Featured

ഏഷ്യാനെറ്റ്‌ ന്യൂസിന്റെ തലപ്പത്ത് ഇനി രാജീവ്‌ ചന്ദ്രശേഖരന്റെ വിശ്വസ്ഥൻ? | Asainet News


ഏഷ്യാനെറ്റ്‌ ന്യൂസിന്റെ തലപ്പത്ത് ഇനി രാജീവ്‌ ചന്ദ്രശേഖരന്റെ വിശ്വസ്ഥൻ? | Asainet News

മലയാളമാധ്യമങ്ങളിൽ കൂടുമാറ്റം തുടരുന്നു. ഇപ്പോഴിതാ ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് എഡിറ്റർ സ്ഥാനം എംജി രാധാകൃഷ്ണൻ രാജിവച്ചു. സിന്ധു സൂര്യകുമാറാണ് പുതിയ എക്‌സിക്യൂട്ടീവ് എഡിറ്റർ എന്നാണ് സൂചന. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ആയില്ലെങ്കിലും ഏഷ്യാനെറ്റില്‍ നിന്നുള്ള വിവരം അങ്ങനെ തന്നെയാണ്. മറ്റൊരു ഞെട്ടിപ്പിക്കുന്ന മാറ്റവും ഏഷ്യാനെറ്റ് ന്യൂസില്‍ സംഭവിച്ചിട്ടുണ്ട്. മാതൃഭൂമിയിൽ നിന്നും രാജിവച്ച എഡിറ്റർ മനോജ് കെ ദാസ് ഏഷ്യാനെറ്റിന്റെ ഗ്രൂപ്പ് എഡിറ്ററായി ചുമതലയേൽക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സിപിഎം സൈന്താദ്ധികനായിരുന്ന പി ഗോവിന്ദപിള്ളയുടെ മകനാണ് രാധാകൃഷ്ണൻ. മന്ത്രി വി ശിവൻകുട്ടിയുടെ ഭാര്യാ സഹോദരനും. അങ്ങനെ ഇടതു ബന്ധങ്ങൾ ഏറെയുള്ള രാധാകൃഷ്ണനാണ് ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും രാജിവയ്ക്കുന്നത്.

മാതൃഭൂമിയിലൂടെയാണ് രാധാകൃഷ്ണൻ പത്രപ്രവർത്തനം തുടങ്ങുന്നത്. പിന്നീട് ഇന്ത്യാ ടുഡേയിലേക്ക് മാറി. ടിഎൻ ഗോപകുമാറിന്റെ മരണ ശേഷം ഏഷ്യാനെറ്റ് എഡിറ്ററായി. ടി എൻ ഗോപകുമാറുമായുള്ള അടുപ്പമാണ് ഏഷ്യനെറ്റ് ന്യൂസിലേക്ക് രാധാകൃഷ്ണനെ അടുപ്പിച്ചത്. തന്റെ പിന്ഡഗാമിയെന്ന പോലെ രാധാകൃഷ്ണനെ അവതരിപ്പിക്കുകയായിരുന്നു ടിഎൻജി.

ബംഗാളിലെ ആക്രമണവുമായി ബന്ധപ്പെട്ട ചാനൽ ലേഖികയുടെ പരാമർശങ്ങളും എഡിറ്ററെയാണ് ബാധിച്ചത്. ഇതിന് പിന്നാലെ റിപ്പോർട്ടർമാർക്ക് തെരഞ്ഞെടുപ്പു കാലത്തെ ഇടപെടലിന് അയച്ച ഇമെയിലും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പുറത്തു വിട്ടു.മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പവും ചർച്ചയാക്കി. ഇതിനിടെയാണ് കേന്ദ്രമന്ത്രിസഭയുടെ പുനഃസംഘടന എത്തുന്നത്. പ്രധാനമന്ത്രി മോദി രാജീവ് ചന്ദ്രശേഖറിനെ വിശ്വാസത്തിൽ എടുത്തു. മാതൃഭൂമി എഡിറ്റർ സ്ഥാനത്തു നിന്നുള്ള മനോജ് കെ ദാസിന്റെ രാജിയും തീർത്തും അപ്രതീക്ഷിതമായിരുന്നു. രാജീവ് ചന്ദ്രശേഖറുമായി അടുത്ത ബന്ധമുള്ള മനോജ് കെ ദാസ് ഏഷ്യാനെറ്റ് ന്യൂസിൽ എത്തുമെന്ന് നേരത്തെ തന്നെ മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അടുത്ത ആഴ്ചയോടെ മനോജ് കെ ദാസ് ഏഷ്യാനെറ്റ് ന്യൂസിൽ ചുമതല ഏൽക്കുമെന്നാണ് സൂചന. ഇത് മനസ്സിലാക്കിയാണ് എംജി രാധാകൃഷ്ണന്റെ രാജിയെന്നും സൂചനകളുണ്ട്. അടുത്ത ദിവസങ്ങളിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ഗ്രൂപ്പ് എഡിറ്ററായി മനോജ് കെ ദാസ് ചുമതലയേറ്റേക്കും. അതിന് ശേഷം ചാനലിൽ അടിമുടി മാറ്റങ്ങളും വരുമെന്നാണ് സൂചന.എന്നാൽ ഈ കൂടുമാറ്റത്തിന് പിന്നിൽ ബിജെപി ആണെന്ന തരത്തിൽ പല വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ട്. എന്നാൽ സിന്ധു സൂര്യകുമാറിനെ സ്ഥാനക്കയറ്റം നൽകിയത് ഈ വാദങ്ങളെയല്ലാം പൊളിച്ചടുക്കുകയാണ്. എന്തായാലും മലയാളമാധ്യമ രംഗത്തെ ഈ കൂടുമാറ്റങ്ങൾ ഇതിനോടകംതന്നെ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ഏറെ ചർച്ചയായിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി !! അജ്ഞാത ഫോൺ സന്ദേശമെത്തിയത് ചെന്നൈയിലെ എൻഐഎ ഓഫീസിൽ ! അന്വേഷണം ആരംഭിച്ചു

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീക്ഷണി. ചെന്നൈയിലെ എൻഐഎ ഓഫീസിലാണ് അജ്ഞാത ഫോൺ സന്ദേശം എത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രിയുടെ…

30 mins ago

മോദി ഹാട്രിക് അടിക്കും ! കാരണങ്ങൾ ഇതൊക്കെ…

എൻ ഡി എ വിജയം പ്രവചിച്ച് അമേരിക്കൻ തെരഞ്ഞെടുപ്പ് വിദഗ്ദ്ധൻ ; വീഡിയോ കാണാം

1 hour ago

സാബിത്ത് നാസർ മുഖ്യകണ്ണി !സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് ക്രിപ്‌റ്റോ കറൻസി വഴി!അവയവക്കച്ചടവത്തിനായുള്ള മനുഷ്യക്കടത്ത് കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ !

അവയവക്കച്ചടവത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്.കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നിന്നും പിടിയിലായ സാബിത്ത് നാസർ ഇടനിലക്കാരനല്ലെന്നും മറിച്ച്…

2 hours ago

പത്മജയ്ക്ക് പുതിയ പദവി !ഞെട്ടി കോൺഗ്രസ് നേതാക്കൾ

ബിജെപിയുടെ പുതിയ നീക്കത്തിന് മുന്നിൽ ഞെട്ടി കോൺഗ്രസ് നേതാക്കൾ പത്മജയ്ക്ക് പുതിയ പദവി

2 hours ago

ആക്രികൊണ്ട് ആയിരംകോടിയുടെ നികുതി വെട്ടിപ്പ്! സംസ്ഥാനത്ത് നൂറ്റിയൊന്ന് കേന്ദ്രങ്ങളിൽ ജി എസ് ടി റെയ്‌ഡ്‌; മിന്നൽ റെയ്‌ഡിൽ തട്ടിപ്പുകാർ കസ്റ്റഡിയിലായതായും സൂചന

തിരുവനന്തപുരം: ആയിരം കോടി രൂപയുടെ നികുതി വെട്ടിച്ച കേസിൽ ജി എസ് ടി വകുപ്പിന്റെ മിന്നൽ പരിശോധന തുടരുന്നു. ഇരുമ്പുരുക്ക്…

2 hours ago