രാംപുർ: ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സമാജ് വാദി പാർട്ടി എം പി അസം ഖാന്‍റെ നിയന്ത്രണത്തിലുള്ള ജോഹർ സർവ്വകലാശാലയിൽ പൊലീസ് പരിശോധന നടത്തി. സർക്കാർ ഭൂമി കയ്യേറി സ്ഥാപിച്ചിരിക്കുന്ന സർവ്വകലാശാലയുടെ ഗേറ്റ് പൊളിച്ചു നീക്കാൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്‍റെ ഉത്തരവുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് പരിശോധന നടത്തിയത്.
സർവ്വകലാശാലയുടെ ഗേറ്റ് പൊതുമരാമത്ത് വകുപ്പിന്‍റെ ഭൂമി കയ്യേറി സ്ഥാപിച്ചതാണെന്ന് ഇക്കഴിഞ്ഞ ജൂലൈ 25ന് കോടതി കണ്ടെത്തിയിരുന്നു. ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന ഈ ഗേറ്റ് പതിനഞ്ച് ദിവസത്തിനകം പൊളിച്ച് മാറ്റാനും കോടതി ആവശ്യപ്പെട്ടിരുന്നു.
സർവ്വകലാശാലയുടെ ആജീവനാന്ത ചാൻസലറായ അസം ഖാൻ മൂന്ന് കോടി ഇരുപത്തിയേഴ് ലക്ഷം രൂപ പിഴയൊടുക്കണമെന്നും ഗേറ്റ് പൊളിച്ച് മാറ്റുന്നത് വരെ പ്രതിദിനം ഒൻപത് ലക്ഷത്തി പതിനായിരം രൂപ വീതം അധികമായി നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…