India

ദൈവത്തെ ക്രിമിനൽ പ്രവർത്തനവുമായി താരതമ്യപ്പെടുത്തുന്നത് അനുവദിക്കില്ല! മഹാഭാരതത്തിലും ലവ് ജിഹാദ് നടന്നെന്ന ഭൂപെൻ ബോറയുടെ പരാമർശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

മഹാഭാരതത്തിലും ലവ് ജിഹാദ് നടന്നെന്ന ഭൂപെൻ ബോറയുടെ പരാമർശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കൃഷ്ണൻ രുക്മിണിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചപ്പോൾ അർജ്ജുനൻ സ്ത്രീ വേഷത്തിലാണ് വന്നതെന്നും മഹാഭാരതത്തിലും ലൗ ജിഹാദ് നടന്നെന്നുമായിരുന്നു ബോറയുടെ പരാമർശം. ഇതിനെതിരെയാണ് ഹിമന്ത ബിശ്വ ശർമ്മ രൂക്ഷമായി പ്രതികരിച്ചത്. ബോറയുടെ പരാമർശം സനാതനത്തിനും ഹിന്ദു ധർമ്മത്തിനും എതിരാണെന്നും ശ്രീകൃഷ്ണനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ഒഴിവാക്കണമെന്നും ദൈവത്തെ ക്രിമിനൽ പ്രവർത്തനവുമായി താരതമ്യപ്പെടുത്തുന്നത് അനുവദിക്കില്ലെന്നും ബിശ്വ ശർമ്മ ആഞ്ഞടിച്ചു.

“ഭഗവാൻ കൃഷ്ണൻ ഒരിക്കലും രുക്മിണിയെ അവളുടെ മതം മാറ്റാൻ നിർബന്ധിച്ചിട്ടില്ലെന്നും തെറ്റായ ഐഡന്റിറ്റിയുടെ മറവിൽ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുകയും പിന്നീട് മതം മാറാൻ നിർബന്ധിതയാകുകയും ചെയ്യുന്നതാണ് ലൗ ജിഹാദ്”എന്നും ഹിമന്തകൂട്ടിച്ചേർത്തു. മിശ്രവിവാഹം നടന്നാലും മതം മാറാൻ നിർബന്ധിക്കരുതെന്നും, അത്തരം വിവാഹം സ്‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരമായിരിക്കണമെന്നും ഹിമന്ത പറഞ്ഞു.

Anusha PV

Recent Posts

പാലാബിഷപ്പിനെ ആ-ക്ര-മി-ച്ച പോലെ വെള്ളാപ്പള്ളിക്കെതിരെ ജി-ഹാ-ദി-ക-ളു-ടെ നീക്കം |OTTAPRADHAKSHINAM|

ജി-ഹാ-ദി ആ-ക്ര-മ-ണ-ത്തെ ഭയക്കില്ല ! ര-ക്ത-സാ-ക്ഷി-യാ-കാ-നും തയ്യാറെന്ന് വെള്ളാപ്പള്ളി |VELLAPPALLY NADESHAN| #vellapallynatesan #bishop #PALA

49 mins ago

വ്യാജ പാസ്പോർട്ട് കേസ് !മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവിൽ !

വ്യാജ പാസ്പോർട്ട് കേസിലെ മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവില്‍. വ്യാജ പാസ്പോർട്ട് തയ്യാറാക്കുന്നതിൽ അൻസിലിന്റെ ഇടപെടൽ…

55 mins ago

ഇനി യഥാർത്ഥ യു-ദ്ധം തുടങ്ങും ! രണ്ടും കൽപ്പിച്ച് നെതന്യാഹു ! |ISRAEL|

മിതവാദിയെ പുറത്താക്കി വലതുപക്ഷക്കാരെ ഒപ്പം നിർത്താൻ നെതന്യാഹു ! ഹ-മാ-സ് ജി-ഹാ-ദി-ക-ൾ ഇനി ഓട്ടം തുടങ്ങും |ISRAEL| #israel #netanyahu

1 hour ago

കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കർ ! 24-ന് രാഷ്ട്രപതിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും

ദില്ലി : മാവേലിക്കര എംപിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി തെരഞ്ഞെടുത്തു.കൊടിക്കുന്നില്‍ സുരേഷിന്റെ അദ്ധ്യക്ഷതയിലാകും എംപിമാരുടെ…

2 hours ago

രാഹുല്‍ ഗാന്ധി വയനാടു സീറ്റ് രാജിവച്ചു | പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും

അങ്ങനെ ആ തീരുമാനം എത്തി . അമ്മ രാജ്യസഭയില്‍, മകന്‍ പ്രതിപക്ഷ നേതാവ്, മകള്‍ ലോക്‌സഭാംഗം..... പദവികളെല്ലാം നെഹ്രു കുടുംബം…

2 hours ago

വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ! തീരുമാനം പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചതിന് പിന്നാലെ

രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ചതോടെ വയനാട് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…

3 hours ago