Featured

താരങ്ങൾ അവതാരകരെ തേച്ച് ഒട്ടിക്കുന്ന വിഡിയോകൾക്ക് പിന്നിലെ സത്യമെന്തെന്ന് തുറന്ന് പറഞ്ഞ് അശ്വതി

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയില്‍ നിന്ന് വീഡിയോ ജോക്കിയായപ്പോഴും പിന്നീട് നടിയായപ്പോഴും മലയാളികള്‍ ഇരുകൈയും നീട്ടിയാണ് അശ്വതിയെ സ്വീകരിച്ചത്. ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാകുന്നത്. സിനിമാ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അഭിമുഖങ്ങളിലെ ഉള്ളടക്കത്തെ കുറിച്ചും അവതാരകര്‍ നേരിടുന്ന സൈബര്‍ ആക്രമണത്തെ കുറിച്ചുമാണ് അശ്വതി ശ്രീകാന്ത് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

സിനിമയുടെ പ്രൊമോഷന് വേണ്ടി ഇന്റര്‍വ്യൂകള്‍ വാരി കോരി കൊടുക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറാകും എന്ന് അറിയുന്നത് കൊണ്ട് തന്നെ നിരവധി ഓണ്‍ലൈന്‍, ടി വി ചാനലുകള്‍ അഭിമുഖം ഷൂട്ട് ചെയ്യാന്‍ ഇറങ്ങി പുറപ്പെടുകയാണെന്നും അതിനാല്‍ എല്ലാവര്‍ക്കും വിചാരിക്കുന്ന സമയത്ത് അനുയോജ്യരായ അവതാരകരെ കിട്ടാനുള്ള സാധ്യത വളരെ കുറവാണെന്ന് അശ്വതി പറയുന്നു. തങ്ങളോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ നിലവാരം വേണമെന്ന് ആഗ്രഹിക്കുന്ന താരങ്ങള്‍ അവരെ ഇന്റര്‍വ്യൂ ചെയ്യുന്ന ആളിന്റെ മിനിമം പ്രൊഫൈല്‍ എന്താവണം എന്ന് കൂടി തീരുമാനിക്കട്ടെ എന്നും അശ്വതി പറയുന്നു. അശ്വതി ശ്രീകാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്:

1
അടുത്ത കാലത്തായി യൂട്യൂബ് ചാനലുകളില്‍ പതിവായി കാണുന്ന ഒരു ക്യാപ്ഷനാണ് അവതാരകയെ/ അവതാരകനെ തേച്ച് ഒട്ടിച്ച് താരം…!കൊള്ളാല്ലോ സംഭവം. ആങ്കര്‍ എയറിലായി, അവതാരകയ്ക്ക് അണ്ണാക്കില്‍ കൊടുത്തു, മുതലായ വളരെ സഭ്യമായ ക്യാപ്ഷനുകളും സുലഭമാണ്. ഇത്ര കഴിവുള്ള താരത്തോട് മുട്ടി നില്‍ക്കാന്‍ കഴിവില്ലാത്ത വിവരദോഷികളായ അവതാരകര്‍ക്ക് അങ്ങനെ തന്നെ വേണം എന്ന് തോന്നിയില്ലേ? അവന്റെ/ അവളുടെ ആ ചോദ്യത്തിന് ഇത് കിട്ടിയാല്‍ പോരാ എന്ന് തോന്നിയില്ലേ? ആര്‍ക്കായാലും തോന്നും!

ഏതെങ്കിലും സിനിമാ പ്രൊമോഷന്റെ ഭാഗമായി അഭിനേതാക്കള്‍ നല്‍കിയ ഇന്റര്‍വ്യൂവില്‍ അവതാരകര്‍ ചോദിച്ച ചോദ്യങ്ങളും അതിനുള്ള താരത്തിന്റെ തഗ്ഗ് മറുപടികളും ബിജിഎം ഇട്ട് ഇറക്കിയ ആ വീഡിയോകളുടെ കമന്റ് ബോക്സ് കണ്ടാല്‍ അറിയാം ആളുകള്‍ക്ക് അതെത്ര സുഖിക്കുന്നുണ്ടെന്ന്. സ്വാഭാവികമാണ്. മുന്നിലിരിക്കുന്ന അതിഥിയെക്കുറിച്ച് കൃത്യമായ അറിവോ പരിചയമോ ഇല്ലാതെ അഭിമുഖത്തിന് പോയിരിക്കുന്നതും അവരെ ഏതെങ്കിലും തരത്തില്‍ അപമാനിക്കുന്ന, പ്രകോപിപ്പിക്കുന്ന, അല്ലെങ്കില്‍ തികച്ചും അവസരോചിതമല്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നതും അഭിപ്രായങ്ങള്‍ പറയുന്നതും ഒരിക്കലും ഒരു നല്ല പ്രവണതയല്ല.

അങ്ങനെ ചെയ്താല്‍ എന്ത് വരെ സംഭവിക്കാം എന്ന് ഓസ്‌കര്‍ വേദിയില്‍ നമ്മള്‍ കണ്ടതുമാണ്. ആ ബോധ്യത്തോടെ തന്നെ ഇതിന്റെ മറുവശം കൂടി പറയട്ടെ! ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി ഇന്റര്‍വ്യൂകള്‍ വാരി കോരി കൊടുക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറാകും എന്ന് അറിയുന്നത് കൊണ്ട് തന്നെ, പേരുള്ളതും ഇല്ലാത്തതുമായ ഒരു നൂറു ചാനലുകളാണ് അഭിമുഖം ഷൂട്ട് ചെയ്യാന്‍ ഇറങ്ങി പുറപ്പെടുന്നത്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും വിചാരിക്കുന്ന സമയത്ത് അനുയോജ്യരായ അവതാരകരെ കിട്ടാനുള്ള സാധ്യത വളരെ കുറവുമാണ്.
മൂവി പ്രൊമോഷന്‍ സമയത്ത് ഒരു ദിവസം തന്നെ പത്തിന് മുകളിലാണ് ഇന്‍ര്‍വ്യൂകള്‍. താരങ്ങള്‍ വേഷം മാറുന്നു, ഒരു ഹോട്ടലിന്റെ തന്നെ പല ഭാഗത്ത് പല ചാനലുകള്‍ സെറ്റ് ചെയ്ത ലൊക്കേഷനുകളില്‍ ഇരുന്ന് അഭിമുഖങ്ങള്‍ കൊടുക്കുന്നു. പല അവതാരകരും തങ്ങളുടെ പേപ്പറിലോ മൊബൈല്‍ നോട്ട് പാഡിലോ കുറിച്ചിട്ട ചോദ്യങ്ങളുമായി ഊഴം കാത്ത് നില്‍ക്കും. ഞാനും പലവട്ടം നിന്നിട്ടുണ്ട്. വലിയ താരങ്ങള്‍ വരുന്നത് കാണുമ്പോള്‍ തന്നെ കൈയ്യും കാലും വിയര്‍ത്ത് പാനിക്ക് അറ്റാക്ക് ഉണ്ടാവുന്ന അവസ്ഥയിലാണ് മിക്കവാറും പുതിയ അവതാരകര്‍ അല്ലെങ്കില്‍ അവതാരകരാവാന്‍ നിര്‍ബന്ധിതരായവര്‍ നില്‍ക്കാറ്.

എനിക്ക് തോന്നുന്നത് തങ്ങളോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ക്ക് ഒരു കൃത്യമായ നിലവാരം വേണമെന്ന് ആഗ്രഹിക്കുന്ന താരങ്ങള്‍ അവരെ ഇന്റര്‍വ്യൂ ചെയ്യുന്ന ആളിന്റെ മിനിമം പ്രൊഫൈല്‍ എന്താവണം എന്ന് കൂടി തീരുമാനിക്കട്ടെ! അല്ലെങ്കില്‍ അവര്‍ ആഗ്രഹിക്കുന്ന നിലവാരം ഉള്ള ചാനലുകള്‍ക്ക് മാത്രം ഇന്റര്‍വ്യൂ കൊടുത്താല്‍ മതിയല്ലോ! പക്ഷെ സംഭവം സ്വന്തം സിനിമയുടെ പ്രൊമോഷന്‍ ആവുമ്പോള്‍ ആങ്കര്‍ ആരാണെന്നോ ചാനല്‍ ഏതാണെന്നോ പലരും നോക്കാറു പോലുമില്ല. നമ്മക്ക് എല്ലാരും വേണ്ടേ എന്നതാണ് ന്യായം.

നിങ്ങള്‍ തന്നെ ക്വാളിറ്റി ക്രോംപ്രമൈസ് ചെയ്യാന്‍ നിന്ന് കൊടുത്തിട്ട് ഒപേറ വിന്‍ഫ്രി ലെവല്‍ ഇന്റര്‍വ്യൂ പ്രതീക്ഷിച്ചാല്‍ നിരാശയുണ്ടാവും. പ്രസ് മീറ്റുകളുടെ അവസ്ഥ വ്യത്യസ്തമാണ്. പക്ഷെ അഭിമുഖങ്ങള്‍ ആര്‍ക്ക് കൊടുക്കണം എന്നതില്‍ എങ്കിലും ആര്‍ട്ടിസ്റ്റിനു അല്ലെങ്കില്‍ അവരുടെ ടീമിന് ചോയ്സ് ഉണ്ടാവുന്നത് നല്ലതാണ്. തമാശകളും കൗണ്ടറുകളും ഒക്കെ കൊണ്ട് സജീവമാവുമ്പോഴും പരസ്പര ബഹുമാനം എന്ന വലിയൊരു ഹ്യൂമാനിറ്റേറിയന്‍ എലമെന്റ് കൂടി ഉണ്ടാവുമ…

Anandhu Ajitha

Recent Posts

വോഡാഫോൺ ഐഡിയയുടെ അഞ്ചിലൊരു ഉപയോക്താവും നിഷ്‌ക്രിയമെന്ന് ട്രായ് ഡാറ്റ.

ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…

8 hours ago

ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തില്‍; പാലക്കാട് എത്തി വോട്ട് ചെയ്തു : ചായ കുടിച്ചതിന് ശേഷം നേരെ എം .എൽ .എ ഓഫീസിലേക്ക് ; ഇവിടെ തന്നെ ഉണ്ടാകും എന്ന് മാധ്യമങ്ങളോട് …

പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…

9 hours ago

ധർമ്മസ്ഥല കൂട്ടക്കൊല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി I DHARMASATHALA CASE

ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…

11 hours ago

തിരുപ്പറം കുണ്ഡ്രത്തിൽ സമനിലതെറ്റി ഡിഎംകെ

തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…

12 hours ago

എട്ടാം ശമ്പള കമ്മീഷൻ ഉടൻ . |Eighth Pay Commission Coming Soon |

2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…

15 hours ago

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. | Bha Bha Ba

ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…

15 hours ago