കണ്ണൂർ: രാഷ്ട്രീയ സ്വയം സേവക സംഘം കണ്ണൂർ ജില്ലാ ബൗദ്ധിക് പ്രമുഖും, ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറും പ്രഗതി കോളേജ് അദ്ധ്യാപകനുമായിരുന്ന അശ്വിനികുമാർ വധക്കേസിൽ 13 പ്രതികളെ കോടതി വെറുതെവിട്ടു. ആകെ 14 പ്രതികളാണ് കേസിലുള്ളത്. മൂന്നാം പ്രതിയെ മാത്രമാണ് കുറ്റക്കാരാനെന്ന് കണ്ടെത്തിയത്. പ്രതികളെല്ലാം പോപ്പുലർ ഫ്രണ്ടിന്റെ ആദ്യ രൂപമായ എൻ ഡി എഫ് പ്രവർത്തകരാണ്. പുന്നാട് നിന്നും ഇരുട്ടിയിലേക്ക് ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന അശ്വിനി കുമാറിനെ ബസ് തടഞ്ഞു നിർത്തി ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു. 2005 മാർച്ച് പത്തിനായിരുന്നു കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്.
പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും കഴിയാത്തത് രാഷ്ട്രീയ ഇടപെടലുകളാണെന്ന ആരോപണം ഉയരുകയാണ്. അന്വേഷണത്തിലെ പാളിച്ചകളാണ് തിരിച്ചടിയായതെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ജോസെഫ് തോമസ് പ്രതികരിച്ചു. പി കെ മധുസൂദനന്റെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് ആണ് കേസന്വേഷിച്ചത്. പോലീസും സർക്കാരും ചേർന്നാണ് പ്രതികളെ രക്ഷിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. നീതിക്കായി ഏതറ്റംവരേയും പോകുമെന്നും മേൽക്കോടതികളെ സമീപിക്കുമെന്നും അശ്വിനി കുമാറിന്റെ മാതാവ് അറിയിച്ചു.
നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ആദ്യരൂപമായ എൻ ഡി എഫിന്റെ പ്രവർത്തകരാണ് പ്രതികളെല്ലാം. ഒന്നാം പ്രതി അബ്ദുൾ അസീസ് അടക്കമുള്ള പ്രതികൾ ഭീകരവാദ ക്കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളവരാണ്. നാല് വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ 2009 ലാണ് കേസിൽ കുറ്റപത്രം നൽകിയത്. കണ്ണൂർ ജില്ലയിലെ സംഘപ്രസ്ഥാനങ്ങൾക്ക് കരുത്തുപകരുന്ന പ്രവർത്തനം നടത്തിയിരുന്ന സ്വയംസേവകനായിരുന്നു അശ്വിനി കുമാർ. കേരളത്തിൽ വേരുറപ്പിക്കാൻ തുടങ്ങിയിരുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ ആദ്യകാല ഇരകളിൽ ഒരാളായി മാറുകയായിരുന്നു ദേശീയ സംഘടനകളുടെ ആശയപ്രചാരകനായി സമൂഹത്തിന്റെ അംഗീകാരം നേടിയ അശ്വിനി കുമാർ.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…