Kerala

ആദ്യം ഭയന്ന് മാറിനിന്നു;പിന്നീട് സ്വന്തമാക്കാനായി നായക്കു വേണ്ടി നാട്ടുകാരുടെ പിടിവലി

ആലപ്പുഴ/കലവൂർ : ഇന്നലെ രാവിലെ കലവൂർ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ദേശീയ പാതയോരത്ത് ഉപേക്ഷിച്ച നിലയിൽ ഒരു നായയെ കണ്ടെത്തിയെങ്കിലും, കാഴ്ച്ചയിൽ തന്നെ ഭയം തോന്നിപ്പിക്കുന്ന നായയുടെ അടുത്തുപോകാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല.

എന്നാൽ മാർക്കറ്റിൽ നല്ല വിലയുള്ള ഇനമാണെന്നറിഞ്ഞതിനെ തുടർന്ന് നായ്ക്ക് വേണ്ടി പിടിവലിയായി.പക്ഷേ കെട്ടിയിട്ട അവസ്ഥയിൽ കാണപ്പെട്ട നായയെ കെട്ടഴിച്ചു കൊണ്ടുപോകാനുള്ള ധൈര്യം ആർക്കുമുണ്ടായില്ല.

ദേശീയപാതയോരത്തെ കടത്തിണ്ണയിൽ ചങ്ങലയിൽ കെട്ടിയിട്ട നിലയിലായിരുന്നു നായയെ കാണപ്പെട്ടത്. അതിരാവിലെ മുതൽ നായ നിർത്താതെ കുരച്ചതിനെ തുടർന്നാണ് നാട്ടുകാർ ശ്രദ്ധിച്ചു തുടങ്ങിയത്.

നായയുടെ അടുത്തുപോകാൻ എല്ലാരും ഭയപ്പെട്ടിരുന്നതിനാൽ, നാട്ടുകാർ വിവരം അറിയിച്ചതിനെതുടർന്ന് മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ ടി വി അജിത് കുമാർ സ്ഥലത്തെത്തുകയും അദ്ദേഹം വിവരം അറിയിച്ചത് അനുസരിച്ചു കവലൂർ മൃഗാശുപത്രിയിലെ ഡോ. ജിം കിഴക്കൂടനും സ്ഥലത്തെത്തി.

അദ്ദേഹമാണ് ഈ നായ വിദേശ ഇനമായ റോട്ട് വീലർ ആണെന്നറിച്ചത്. ഇതോടെ നാട്ടുകാർക്കും താത്പര്യമായി.

പക്ഷേ കെട്ടിയിരിക്കുന്ന കെട്ട് അഴിച്ചു നായയെ കൊണ്ടുപോകാൻ ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല.

അവസാനം ഉടമയെ അനേഷിച്ചു കണ്ടെത്താമെന്ന നിലയിൽ തത്ക്കാലത്തേക്ക് നായയെ സമീപത്തെ വീട്ടിലെ കൂട്ടിലേക്ക് മാറ്റി.

പുലർച്ചെ കാറിൽ വന്ന സംഘമാണ് നായയെ പീടിക തിണ്ണയിൽ കെട്ടിയിട്ട് പോയതെന്ന് സമീപത്തുള്ള തട്ടുകടക്കാരൻ പറയുന്നു.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

4 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

4 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

5 hours ago