Featured

അടപടലം മൂഞ്ചി സിപിഎം; ഷംസീറിന്റ മതപ്രഭാഷണ വീഡിയോകൾക്ക് വൻ ഡിമാൻഡ് !

ഗണപതി മിത്താണെന്ന് മാത്രമല്ല, വൈകുന്നേരത്തെ ബാങ്ക് വിളി കേൾക്കുമ്പോഴാണ് സന്ധ്യാദീപം കൊളുത്തേണ്ട കാര്യം ഹിന്ദു വിശ്വാസികൾക്ക് ഓർമ്മ വരുന്നതെന്നാണ് സ്പീക്കർ എ.എൻ ഷംസീറിന്റെ പുതിയ കണ്ടുപിടുത്തം. അതേസമയം, ഹൈന്ദവ വിശ്വാസത്തെ അധിക്ഷേപിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ പ്രതിഷേധം കനക്കുകയാണ്. കോൺ​ഗ്രസ് നേതാക്കളും ബിജെപി നേതാക്കളും ഷംസീർ വാക്ക് പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ മാപ്പ് പോയിട്ട് ഒരു കോപ്പും പറയില്ലെന്ന നിലപാടിലാണ് എ.എൻ ഷംസീർ. ഇപ്പോഴിതാ, സ്പീക്കറുടെ ഇരട്ടത്താപ്പ് നയത്തിനെതിരെ രാഷ്ട്രീയ നിരീക്ഷകനായ ജിതിൻ കെ ജേക്കബ് പങ്കിട്ട കുറിപ്പാണു ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഷംസീറിന്റെ ഹിന്ദുവിരുദ്ധ പ്രസംഗം, എത്രത്തോളം എതിർപ്പ് ഉണ്ടാകും എന്ന് മനസിലാക്കാൻ വേണ്ടിയുള്ള നാടകമെന്നാണ് ജിതിൻ കെ ജേക്കബ് പറയുന്നത്. എന്നാൽ, സംഭവം പൊളിഞ്ഞു എന്ന് മാത്രമല്ല, കമ്മ്യൂണിസ്റ്റ്‌ മുഖം മൂടി അണിഞ്ഞ മതേതരരുടെ യഥാർത്ഥ മുഖം ഒരിക്കൽ കൂടി അഴിഞ്ഞു വീഴുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യൻ ഭരണഘടനയെയും, ശാസ്ത്രത്തെയും കൂട്ടുപിടിച്ച് ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസങ്ങളെ അവഹേളിക്കാൻ ഇറക്കിയ ആളിന്റെ പഴയ മത പ്രഭാഷണങ്ങൾ പുറത്ത് വരും എന്ന് കമ്മികൾ ഒരിക്കലും കരുതിയില്ല. അതിനാൽ തന്നെ, താൻ മത വിശ്വാസി അല്ല എന്ന് പറയാൻ ഈ ശാസ്ത്ര വാദി ആയ കമ്മ്യൂണിസ്റ്റ്‌ നേതാവിന് കഴിയുന്നില്ല. അതേസമയം, മറ്റു മതക്കാരെ മാത്രം ശാസ്ത്രം പഠിപ്പിക്കാൻ ആണ് മതേതര കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ ശ്രമം. എന്നാൽ, സ്വന്തം മതക്കാരെ ശാസ്ത്രം പഠിപ്പിക്കാനോ, അതിലെ ദൈവം വെറും അന്തവിശ്വാസം ആണെന്ന് പറയാനോ സഖാവ് തയ്യാറല്ല. ഇവിടെ ഷംസീർ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഇരട്ടത്താപ്പ് തന്നെയാണ് വ്യക്തമാകുന്നത്.

ഗണപതി എന്ന ദൈവ വിശ്വാസം ഉൾപ്പെടെയുള്ള ഹിന്ദു വിശ്വാസം എന്നത് അന്ധവിശ്വാസം അല്ലെങ്കിൽ മിത്ത് ആണെന്ന് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആവർത്തിച്ച് പറയുമ്പോഴും, മറ്റു മത വിശ്വാസങ്ങളെ തള്ളി പറയുന്നില്ല എന്ന് മാത്രമല്ല അതിനെ പരോക്ഷമായി പിന്താങ്ങുകയും ചെയുന്നു. ശാസ്ത്ര ബോധം വളർത്താൻ ഭരണഘടനയെ കൂട്ടുപിടിക്കുന്ന, കമ്മ്യൂണിസ്റ്റുകാർ എന്ന ലേബലിൽ നടക്കുന്നവർ ഭരണഘടന പറയുന്ന യൂണിഫോം സിവിൽ കോഡിനെ ഇപ്പോൾ അംഗീകരിക്കുന്നില്ല. എന്തൊരു വിരോധാഭാസം അല്ലെ ? പാർട്ടി നേതാക്കൾ സ്ത്രീകളെ പീഡിപ്പിച്ചാൽ പോലും പാർട്ടി കോടതി വഴി പീഡനത്തിന്റെ തീവ്രത അളക്കുന്നവർക്ക് എന്ന് മുതലാണ് ഇന്ത്യൻ ഭരണഘടനയിലും, നീതിന്യായ വ്യവസ്ഥയിലും വിശ്വാസം വന്നതെന്നറിയില്ലെന്നും ജിതിൻ.കെ ജേക്കബ് പറയുന്നു. നുപൂർ ശർമ എന്ന ബിജെപി വക്താവ് ചാനൽ ചർച്ചയിൽ നടത്തിയ ഇസ്ലാമിക മത വിമർശനത്തിന്റെ പേരിൽ കലിതുള്ളിയ കേരളത്തിലെ താലിബാൻ അനുകൂലം എന്ന് ആരോപണം ഉള്ള മാധ്യമങ്ങൾ ഇപ്പോൾ ഷംസീർ നടത്തിയ മത വിമർശനത്തെ പിന്തുണയ്ക്കുകയാണ്.

ഇസ്ലാമിക വിമർശനം ഉണ്ടായാൽ അത് വിദ്വേഷ പ്രസംഗവും, ഹിന്ദു – ക്രിസ്ത്യൻ വിമർശനം ഭരണഘടനയിൽ ഊന്നിയ, ശാസ്ത്ര ബോധം ഉത്തേചിപ്പിക്കുന്നതും ആകുന്നത് കേരളത്തിൽ മാത്രമാണ്. നുപുർ ശർമ നടത്തിയ ഇസ്ലാമിക വിമർശനത്തെ ഏറ്റവും കൂടുതൽ തള്ളിപ്പറഞ്ഞത് ഇവിടുത്തെ ഹിന്ദുക്കൾ ആണ്, പക്ഷെ ഷംസീർ നടത്തിയ അവഹേളനത്തെ അയാളുടെ സമുദായത്തിലെ എത്ര പേർ തള്ളിപ്പറഞ്ഞുവെന്നും ജിതിൻ കെ ജേക്കബ് ചോദിക്കുന്നു. ചുരുക്കി പറഞ്ഞാൽ ഗണപതിയും, അള്ളാഹുവും, യേശുവും എല്ലാം myth അല്ലെങ്കിൽ കെട്ടുകഥ ആണെന്ന് പറയാൻ കമ്മ്യൂണിസം തള്ളുന്നവർ തയാറല്ല. ഇസ്ലാമിക മത വിമർശനം ഒഴികെയുള്ള മതവിമർശനമേ ഇപ്പോൾ പാർട്ടി അംഗീകരിക്കൂ. അതാണത്രെ വൈരുദ്ധ്യാത്മക ഭൗതിക വാദമെന്ന് പറയുന്നത്. എന്നാൽ, ഹിന്ദുവിസം കെട്ടുകഥ ആണെങ്കിലും ക്ഷേത്രങ്ങളുടെ വരുമാനവും ഭരണവും വേണം കേട്ടോ. അതിൽ തങ്ങളുടെ ആളുകളെ കുത്തി നിറയ്ക്കുകയും, അതിന് വേണ്ടി മന്ത്രിയെ വെക്കുകയും കമ്മി സഖാക്കൾ ചെയ്യും. അതേസമയം, സ്വർഗ്ഗത്തിലെ ഹൂറിമാരുടെ എണ്ണം ചോദിച്ച് NSS ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത് ഇറങ്ങിയതും, ഷംസീറിന്റയും, കനൽ തരി എം പി യുടെയും മത പ്രഭാഷണ പ്രസംഗങ്ങൾ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. വിശ്വാസങ്ങളെ യുക്തി കൊണ്ട് അളക്കാൻ കഴിയില്ല എന്ന് അറിയാഞ്ഞിട്ടല്ല ഈ അവഹേളനം സ്പീക്കർ നടത്തിയിരിക്കുന്നത്. ലോകം മുഴുവൻ തള്ളിക്കളഞ്ഞ കമ്മ്യൂണിസം എന്ന പ്രാകൃത ആശയത്തിൽ വിശ്വസിക്കുന്ന എത്രയോ മണ്ടന്മാർ ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട്. ഒരിക്കൽ തൊഴിലാളി വർഗ ഏകധിപത്യം വരും എന്ന് കമ്മ്യൂണിസ്റ്റുകാർ കരുതുന്നത് പോലെ ഒരിക്കൽ ദൈവരാജ്യം ഭൂമിയിൽ വരും എന്ന് വിശ്വാസികളും കരുതുന്നു. ഇത് തമ്മിൽ എന്താ വ്യത്യാസമെന്നും ജിതിൻ.കെ ജേക്കബ് ചോദിക്കുന്നു.

എന്നാൽ, വിശ്വസിക്കുന്നവർ അത് തുടരട്ടെ. ഇവിടെ പ്രശ്നം മത വിമർശനം ഒന്നുമല്ല. മറിച്ച് ഇരട്ടത്താപ്പ് ആണ്. സ്വന്തം മത വിശ്വാസവും, ആചാരങ്ങളും അനുഷ്ഠിച്ചും, അതിൽ വിശ്വസിച്ചും, പ്രഘോഷിച്ചും, അഭിമാനം കൊണ്ടും ജീവിക്കുന്നവരുടെ, ഭരണഘടനയെ കൂട്ടുപിടിച്ചുള്ള കപട ശാസ്ത്ര ബോധവും മറ്റും എന്തിന് വേണ്ടി ഉള്ളതാണ് എന്ന് എല്ലാവർക്കും മനസിലാകും. പച്ചയ്ക്ക് വർഗീയത കാണിക്കുകയും, ആ ഇരട്ടത്താപ്പ് തുറന്ന് കാട്ടപ്പെട്ടപ്പോൾ ഇത് കേരളമാണ്, ഇവിടെ വർഗീയതയ്ക്കും മുതലെടുപ്പിനും അവസരമില്ല എന്നൊക്കെ പറഞ്ഞ് സ്വയം പരിഹാസ്യർ ആകുകയാണ് കമ്മ്യൂണിസ്റ്റുകാർ. എന്നാൽ, ഹിന്ദുക്കളായ കമ്യൂണിസ്റ്റുകാരുടെ അവസ്ഥ നോക്കുമ്പോൾ, സ്വന്തം മതവിശ്വാസം ഉറക്കെ പ്രഖ്യാപിക്കാൻ അവർക്ക് ഭയമാണ്. അതേസമയം ഷംസീർ സഖാവ് സ്വന്തം മത വിശ്വാസത്തെ മഹത്വപ്പെടുത്തുന്നതിനെയും, പ്രഘോഷിക്കുന്നതിനെയും ന്യായീകരിക്കുകയും വേണം. എന്തായാലും ഷംസീറിന്റ മതപ്രഭാഷണ വീഡിയോകൾക്ക് ആണ് ഇപ്പോൾ ഡിമാൻഡ് കൂടുതൽ. ഒരു കാലത്ത് പണിയെടുത്ത് ജീവിക്കേണ്ട ഗതികേട് കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാർക്ക് വന്നാലും, ഷംസീറിന് കുഴപ്പം ഉണ്ടാകില്ല, മതപ്രഭാഷണം നടത്തിയാണെങ്കിലും ജീവിക്കാം.

admin

Recent Posts

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

3 mins ago

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

10 mins ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

27 mins ago

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

33 mins ago

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

1 hour ago

സുരക്ഷിത ഇവിഎം ഉണ്ടാക്കാന്‍ പഠിപ്പിക്കാമെന്ന് ഇലോണ്‍ മസ്‌ക്കിനോട് രാജീവ് ചന്ദ്രശേഖര്‍; വോട്ടിംഗ് മെഷീന്‍ ചര്‍ച്ചയും വെല്ലുവിളികളും

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനും. തോല്‍വിക്ക് കാരണം…

1 hour ago