attakkulngara-jail -greeshma
തിരുവനന്തപുരം: ഷാരോൺ കൊലക്കേസ് മുഖ്യ പ്രതി ഗ്രീഷ്മ ഇപ്പോൾ അട്ടക്കുളങ്ങര വനിത ജയിലിലാണ്. പ്രത്യേക സുരക്ഷയൊരുക്കി സദാസമയവും നിരീക്ഷിക്കാർ ചുറ്റും പോലീസുകാരുമുണ്ട്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഇരിക്കവെ ലൈസോൽ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതു കൊണ്ട് തന്നെ സൂപ്രണ്ടന് എപ്പോഴു നേരിട്ടു കാണാവുന്ന പത്താം നമ്പർ സെല്ലിലാണ് ഗ്രീഷ്മ. കൂടാതെ വാർഡന്മാരുടെ പ്രത്യേക ശ്രദ്ധ ഗ്രീഷ്മയ്ക്ക്‌മേലുണ്ട്.
ആരോടും വലിയ ചങ്ങാത്തമൊന്നുമില്ലാതെ ഒറ്റയ്ക്കരുന്ന് മുഴുവൻ സമയവും ആഴ്ചപ്പതിപ്പുകളും നോവലുകളും വായിച്ച് മുഴുകിയാണ് ഗ്രീഷ്മയുടെ ജയിൽ ജീവിതം. ഗ്രീഷ്മയെ കാണാൻ അഭിഭാഷകനും അച്ഛനും വന്നിരുന്നുവെന്നാണ് അറിയുന്നത്. അവരോടും അധികം സംസാരിച്ചില്ലന്നാണ് വിവരം. ടി വി കാണാൻ അനുവാദം ഉണ്ടെങ്കിലും ഗ്രീഷ്മ പോകാറില്ല. സഹതവുകാർ ചങ്ങാത്തത്തിന് മുതിർന്നുവെങ്കിലും ഗ്രീഷ്മ ആർക്കാർക്കും പിടി കൊടുത്തിട്ടില്ല.
കസ്റ്റഡി കാലവധിക്കുള്ളിൽ തന്നെ പരമാവധി തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. കൂടാതെ ഗ്രീഷ്മ പോലും വിചാരിക്കാതെയാണ് കന്യാകത്വ പരിശോധനയ്ക്ക് വിധേയയാകേണ്ടി വന്നത്. ഇതും ഗ്രീഷ്മയ്ക്കുള്ള കുരുക്ക് മുറുക്കാൻ തന്നെയുള്ള നീക്കമായിരുന്നു. ഷാരോണിനൊപ്പം തൃപ്പരപ്പിലെ ഗോൾഡൻ കാസ്റ്റൽ റിസോർട്ടിൽ താമസിച്ചിട്ടില്ലന്ന് വാദിച്ചാൽ അത് പൊളിക്കാനുള്ള അറ്റകൈ പ്രയോഗമായാണ് കന്യാകത്വ പരിശോധന നടത്തിയത് എന്നാണ് സൂചന. പരമാവധി ശിക്ഷ ലഭിക്കാൻ തെളിവുകളുടെ ഒരു നീണ്ടനിര തന്നെയാണ് അന്വേഷണ സംഘം തയ്യാറാക്കുന്നത്.
അതിനാൽ അതീവ രഹസ്യമായാണ് തൈയ്ക്കാട് ആശുപത്രിയിൽ എത്തിച്ച് ഗ്രീഷ്മയെ കന്യാകത്വ പരിശോധനയ്ക്ക് വിധേയമാക്കിയത്. പതിവ് മെഡിക്കൽ പരിശോധനയുടെ ഭാഗമായി എല്ലാ ദിവസവും ആശുപത്രിയിൽ എത്തിക്കാറുണ്ടായിരുന്നു. അത്തരം പരിശോധനയായിരിക്കുമെന്നാണ് ഗ്രീഷ്മ കരുതിയത്. ഗ്രീഷ്മയെ കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടിരുന്ന സമയത്താണ് ഗ്രീഷ്മയെ തമിഴ്‌നാട്ടിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്തെ തൈയ്ക്കാടുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചത്. ഇതിന്റെ പരിശോധന ഫലവും പൊലീസിന് കിട്ടിയിട്ടുണ്ട്.
റിസോർട്ടിൽ ഷാരോണിനൊപ്പം താമസിച്ചിട്ടില്ല എന്ന് പറഞ്ഞാൽ ഇതിനെ പൊളിക്കാനാണ് പരിശോധന നടത്തിയതെന്നു വേണം കരുതുവാൻ. ഇക്കാര്യം വീട്ടുകാരെയും അഭിഭാഷകനെയും പോലും ഗ്രീഷ്മയാണ് അറിയിച്ചത്. കേസിൽ നിന്ന് ഊരിപോകാനുള്ള എല്ലാ വാദങ്ങളേയും ശക്തമായ തെളിവുകളിലൂടെ വെട്ടിനിരത്താൻ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീവ്ര ശ്രമം. കേസിൽ 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം നൽകാൻ തയ്യാറെടുത്ത് അന്വേഷണ സംഘം. ഇതിനൊപ്പം മാത്രമേ ഗ്രീഷ്മയുടെ കന്യാകത്വ പരിശോധന ഫലം പുറത്തു വിടൂ എന്നാണ് സൂചന.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…