ദില്ലി: സഹപാഠിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിന് അലിഗഡ് മുസ്ലീം സർവകലാശാലയിലെ മൂന്ന് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. ബിരുദ വിദ്യാർത്ഥികളായ അഷ്റഫ് അലി, അതിഫ് ജമാൽ, ഫർഹാൻ അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരീക്ഷ എഴുതിയതിന് ശേഷം ക്ലാസ് മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയ മുഹമ്മദ് കാഷിഫ് എന്ന വിദ്യാർത്ഥിയെ ആണ് മൂന്നു പേരും ചേർന്ന് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.
കോളേജ് ക്യാമ്പസിനുള്ളിൽ പ്രവേശിക്കുന്നതിൽ നിന്നും ഇവരെ വിലക്കിയിട്ടുണ്ട്. വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിലെ കാരണം വ്യക്തമല്ലെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ ദിവസം കോളേജ് ക്യാമ്പസിനുള്ളിൽ വച്ച് രണ്ട് വിഭാഗം വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടലും വെടിവയ്പ്പും നടന്നിരുന്നു. ഈ സംഭവവുമായി തട്ടിക്കൊണ്ടുപോകലിന് ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
നിലവിൽ ആരേയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടില്ല. വിഷയത്തിൽ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…