Attempt to kill a young woman and kidnap and sell a 10-month-old baby; Four people, including the mother of the young woman, were arrested
ഗുവാഹത്തി:യുവതിയെ കൊലപ്പെടുത്തിയ ശേഷം 10 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി വിൽക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ അമ്മയടക്കം നാലുപേർ അറസ്റ്റിൽ.ദമ്പതികളും അവരുടെ മകനുമാണ് കേസിലെ മറ്റുപ്രതികൾ. സംഭവത്തിൽ അറസ്റ്റിലായ ദമ്പതികളുടെ കുട്ടികളില്ലാത്ത മകൾക്ക് കുഞ്ഞിനെ കൈമാറാനാണ് യുവതിയെ കൊന്ന് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.അസമിലാണ് സംഭവം. അപ്പർ അസമിലെ കെന്ദുഗുരി ബൈലുങ് സ്വദേശിയായ നിതുമോണി ലുഖുരാഖോൺ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെയാണ് ചറൈഡിയോ ജില്ലയിലെ രാജബാരി തേയില എസ്റ്റേറ്റിലെ അഴുക്കുചാലിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. തിങ്കളാഴ്ച മുതൽ യുവതിയെയും കുഞ്ഞിനെയും കാണാനുണ്ടായിരുന്നില്ല. പൊലീസ് വിവിധ സംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ജോർഹട്ടിലെ അന്തർ സംസ്ഥാന ബസ് ടെർമിനനില്‍ വച്ച് കുഞ്ഞിനെ രക്ഷപ്പെടുത്തി. പ്രണാലി ഗൊഗോയ്, ഭർത്താവ് ബസന്ത ഗൊഗോയി, മകൻ പ്രശാന്ത ഗൊഗോയി, കൊല്ലപ്പെട്ട യുവതിയുടെ അമ്മ ബോബി ലുഖുറഖോണി എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിലായ ദമ്പതികളുടെ മകൾ താമസിക്കുന്ന ഹിമാചൽ പ്രദേശിലേക്ക് കുഞ്ഞിനെ കൊണ്ടു പോകാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ അതിന് മുമ്പേ പിടിവീണു. രഹസ്യവിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ദമ്പതികളെ പിടികൂടുകയായിരുന്നു. ‘കുഞ്ഞിനെ ഹിമാചൽ പ്രദേശില്‍ താമസിക്കുന്ന മകള്‍ക്ക് കൈമാറാനാണ്ണം ഇവർ നിതുമോണിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയത്. പിന്നീട് യുവതിയെ കൊലപ്പെടുത്തി. മകന്റെ കൈയിൽനിന്ന് ട്രെയിനിൽ വെച്ചാണ് പോലീസ് കുഞ്ഞിനെ കണ്ടെടുത്തത്. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു വെന്നും പോലീസ് പറഞ്ഞു. കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചത് നിതുമോണി എതിര്‍ത്തപ്പോൾ മൂർച്ചയേറിയ വസ്തു ഉപയോഗിച്ച് ദമ്പതികള്‍ അവളെ ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. നാല് പ്രതികളെയും കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ വിട്ടു.
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…