Attempt to molest 13-year-old girl in Aranmula; After the arrest of Church Kapyar, the police will also file a case against the school authorities who tried to hide the molestation
പത്തനംതിട്ട: ആറന്മുളയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പള്ളി കപ്യാർ അറസ്റ്റിൽ. വർഗീസ് തോമസ് എന്ന 63 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്ലാസിൽ പോകും മുൻപ് പ്രാർത്ഥിക്കാൻ കയറിയപ്പോഴാണ് കപ്യാർ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടി പഠിക്കുന്ന സ്കൂളിനോട് ചേർന്നുള്ള പള്ളിയിലാണ് സംഭവം.
കപ്യാർ പീഡിപ്പിക്കാൻ ശ്രമിച്ച കാര്യം പെൺകുട്ടി പുറത്തുപറഞ്ഞെങ്കിലും ഒളിച്ചുവെക്കാൻ സമ്മർദ്ദം ഉണ്ടായെന്നാണ് വിവരം. സ്കൂൾ അധികൃതരാണ് ഇതിനായി ഇടപെട്ടത്. എന്നാൽ വിവരം സ്പെഷൽ ബ്രാഞ്ചിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് ശക്തമായ നടപടിയുണ്ടായത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കപ്യാരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിനെ അറിയിക്കാതെ വിവരം ഒളിച്ചുവെക്കാൻ ശ്രമിച്ച സ്കൂൾ അധികൃതർക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…