തിരുവനന്തപുരം :പരാജയ ഭീതി പൂണ്ട കോൺഗ്രസും സിപിഎമ്മും തെരഞ്ഞെടുപ്പ് രംഗത്ത് ഭീകരത സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് കേരളത്തിലെ ബിജെപി പ്രഭാരി പ്രകാശ് ജാവ്ദേക്കർ. കണ്ണൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ രണ്ട് പേർക്ക് പരിക്കേറ്റിരിക്കുകയാണ്. വിഷുവിനോ അമ്പലത്തിലെ ഘോഷയാത്രയ്ക്കോ പൊട്ടിക്കുന്ന പടക്കമല്ല, മറിച്ച് ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ബോംബുകളാണ് പൊട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ വടകരയിലെ സിപിഎം സ്ഥാനാർത്ഥി ശൈലജയുടെ കൂടെയുള്ള ആളാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഇത്തരം ബോംബ് സ്ഫോടനങ്ങൾ. തിരുവനന്തപുരത്ത് ബി ജെ പി സംസ്ഥാന കമ്മറ്റി ഓഫീസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം തീവ്രവാദ തന്ത്രങ്ങൾ ആരംഭിക്കാൻ കാരണം തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭീതിയാണ്.കോൺഗ്രസും പരാജയ ഭീതി കൊണ്ട് എസ് ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളെ ആശ്രയിക്കുകയാണ്.കോൺഗ്രസും സി പി എമ്മും ഈ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ എല്ലാത്തരം ഭീകരതയും ഉപയോഗിക്കുന്നു. ഇത് വളരെ ഗൗരവമുള്ള കാര്യമാണ്. ഭീകരതയ്ക്കെതിരെ കൂടുതൽ ജാഗ്രത പുലർത്താൻ ബിജെപി ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. ജനങ്ങൾ മോദിക്കൊപ്പമാണ്. മോദി കേരളത്തിനായി വളരെയധികം ചെയ്തിട്ടുണ്ട്, കേരളത്തിലെ ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞു. അതിനാൽ കോൺഗ്രസും സിപിഎമ്മും നിരാശരാണെന്നും അദ്ദേഹം പറഞ്ഞു.
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…