Attempt to smuggle ambergris worth Rs 1 crore by hiding it in the trunk of a car; one arrested
കോഴിക്കോട്: ഒരു കോടി രൂപയോളം വില വരുന്ന ആമ്പർഗ്രീസുമായി (തിമംഗല ചർദ്ദി) ഒരാള്‍ അറസ്റ്റിൽ.
തൃശൂർ പേരമംഗലം താഴത്തുവളപ്പിൽ അനൂപ് ടി പി (32 ) ആണ് പിടിയിലായത്.കൊടുവള്ളിയിൽ നിന്നുമാണ് 5.200 കിലോഗ്രാമുള്ള ആമ്പർഗ്രീസ് പിടികൂടിയത്.കൊടുവള്ളി സി.ഐ.ചന്ദ്രമോഹന്റെ നേതൃത്വത്തിൽ എസ് ഐമാരായ അനൂപ്, രശ്മി എന്നിവർ നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ആമ്പർഗ്രീസ് കണ്ടെത്തിയത്.
നെല്ലാംകണ്ടി പാലത്തിന് സമീപം വെച്ച് തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. കൊടുവള്ളി മേഖലയില്‍ കൈമാറാനായി കൊണ്ട് വന്നതാണ് ആമ്പർഗ്രീസെന്നാണ് പോലീസ് സംശയിക്കുന്നത്. ആമ്പർഗ്രീസും പ്രതിയായ അനൂപിനെയും താമരശ്ശേരി ഫോറസ്റ്റ് അധികൃതർക്ക് കൈമാറിയതായി കൊടുവള്ളി പോലീസ് അറിയിച്ചു. ഫോറസ്റ്റ് തുടർ നടപടികൾ സ്വീകരിക്കും.സുഗന്ധ ദ്രവ്യങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ആമ്പർഗ്രീസിന് ഔദ്ധോഗികമായി വിൽപ്പന നടത്താൻ കഴിയില്ല. അതിനാല്‍ ഇതിന് ബ്ലാക്ക് മാർക്കറ്റിൽ വന്‍ വിലയും ഡിമാന്റുമാണ്.
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…