തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ മാനസിക പീഡനത്തെ തുടര്‍ന്നു ആത്മഹത്യശ്രമം നടത്തിയ വിദ്യാര്‍ഥിനിയ്ക്ക് കോളേജ് മാറാന്‍ സര്‍വകലാശാല അനുമതി നല്‍കി. മറ്റൊരു കോളേജില്‍ പഠനം തുടരാന്‍ അനുവദിക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മെയ് 25 ന് സര്‍വകാലാശാല സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് വര്‍ക്കല എസ് എന്‍ കോളേജിലേക്ക് മാറ്റം അനുവദിക്കുകയായിരുന്നു.
മുടങ്ങിയ പരീക്ഷകള്‍ എഴുതാനും പെണ്‍കുട്ടിയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പരീക്ഷാ കണ്‍ട്രോളറെയും രജിസ്ട്രാറെയും ഈ വിവരം സര്‍വകലാശാല അധികൃതര്‍ അറിയിച്ചിരുന്നു. നിലവില്‍ രണ്ടാം സെമസ്റ്ററിൽ പഠിക്കുന്ന പെണ്‍കുട്ടിയ്ക്ക് എസ് എന്‍ കോളേജില്‍ മൂന്നാം സെമസ്റ്ററിലാണ് പ്രവേശനം ലഭിക്കുക. രണ്ടാം സെമസ്റ്ററിന്റെ പരീക്ഷാകേന്ദ്രം എസ് എന്‍ കോളേജിലേക്ക് മാറ്റാനും സര്‍വകലാശാല ഇറക്കിയ ഉത്തരവില്‍ പറയുന്നു.
നന്നായി പഠിക്കാന്‍ കഴിയാത്തതിനാല്‍ എസ് എന്‍ കോളേജില്‍ ഒന്നാം വര്‍ഷം മുതല്‍ പഠനം നടത്താന്‍ അനുവദിക്കണമെന്ന് വിദ്യാര്‍ഥിനി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം വര്‍ഷത്തേക്കുള്ള പ്രവേശനത്തിനാണ് സര്‍വകലാശാല ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.
ക്ലാസുകള്‍ കൃത്യമായി നടക്കുന്നില്ലെന്നാരോപിച്ച് മെയ് മൂന്നിനാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരീക്ഷാസമയത്ത് വിദ്യാര്‍ഥിയെ എസ് എഫ് ഐ യൂണിയന്‍ നേതാക്കൾ നിര്‍ബന്ധിച്ച് ക്ലാസില്‍ നിന്ന് പുറത്തിറക്കി പരിപാടികളില്‍ പങ്കെടുപ്പിച്ചുവെന്നും പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പില്‍ ആരോപിച്ചിരുന്നു. അധ്യാപകര്‍ കൃത്യമായി ക്ലാസിലെത്താറില്ലെന്നും ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞിരുന്നു.
ജിഹാദികളുടെ ആക്രമണത്തിന് പ്രതിരോധം തീർക്കും ! വെള്ളാപ്പളിക്ക് ബിജെപിയുടെ പിന്തുണ ! വീട്ടിലെത്തി വെള്ളാപ്പള്ളിയെ കണ്ട് പ്രകാശ് ജാവദേക്കർ I…
തെരഞ്ഞെടുപ്പ് കാലത്ത് ഉന്മൂലനാശനമില്ല ! ഹിന്ദുക്കളെ പാട്ടിലാക്കാൻ സ്റ്റാലിന്റെ പുതിയ അടവ് ! റേഷൻ കാർഡ് ഒന്നിന് 3000 രൂപ…
ഡിഎംകെയും , തമിഴ് ദേശീയവാദികളും , കേരളത്തിലെ ജാമ്യത്തിൽ നടക്കുന്ന ചില കുറ്റവാളികളും അവകാശപ്പെടുന്നത് പോലെ രാവണൻ യഥാർത്ഥത്തിൽ തമിഴനാണോ…
നിക്കോളാസ് മദുറോയുടെ വീഴ്ച വെനിസ്വേലയിലെ അനേകം പൗരന്മാർ ആശ്വാസമായി കാണുമ്പോൾ, അദ്ദേഹത്തിന്റെ ഭരണകാലത്തെ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾ മറക്കാനാവില്ല. #venezuela…
ഉത്തർപ്രദേശിലെ സംഭാലിൽ നിയമവിരുദ്ധമായി നിർമ്മിച്ച പള്ളി അധികൃതർ പൊളിച്ചുനീക്കുന്നതിന് തൊട്ടുമുൻപ് ഗ്രാമവാസികൾ തന്നെ സ്വയം മുൻകൈയെടുത്ത് നീക്കം ചെയ്ത സംഭവം…
ചന്ദ്രൻ ഭൂമിശാസ്ത്രപരമായി സജീവമല്ലെന്നും അവിടെയുള്ള എല്ലാ മാറ്റങ്ങളും കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് അവസാനിച്ചതാണെന്നുമുള്ള പരമ്പരാഗതമായ വിശ്വസങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുകൾ…