പ്രതി അഖീൽ ഖാൻ
ഇൻഡോർ:വനിതാ ക്രിക്കറ്റ് ലോകകപ്പിന് വേദിയായ മധ്യപ്രദേശിലെ ഇൻഡോറിൽ, ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങൾക്കെതിരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ അറസ്റ്റിലായ 29-കാരൻ സ്ഥിരം കുറ്റവാളിയും കൊടും ക്രിമിനലുമെന്ന് പോലീസ്. അപകടത്തിൽ പരിക്കേറ്റ നിലയിലാണ് പോലീസ് കസ്റ്റഡിയിലായത്. അന്താരാഷ്ട്ര കായികതാരങ്ങൾക്ക് നേരെ രാജ്യത്ത് വെച്ചുണ്ടായ അതിക്രമം വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ലോകകപ്പ് മത്സരങ്ങൾക്കായി ഇൻഡോറിൽ എത്തിയ ഓസ്‌ട്രേലിയൻ ടീം അംഗങ്ങളായ രണ്ട് വനിതാ ക്രിക്കറ്റർമാർ താമസസ്ഥലത്തിന് അടുത്തുള്ള ഒരു കഫേയിലേക്ക് നടന്നുപോവുകയായിരുന്നു. ഇതിനിടെ അഖീൽ ഖാൻ (29) എന്ന യുവാവ് ബൈക്കിൽ ഇവരുടെ അടുത്തേക്ക് എത്തുകയും ഒരു താരത്തെ പിടിക്കാൻ ശ്രമിച്ച ശേഷം അതിവേഗം കടന്നുപോകുകയും ചെയ്തു. നിമിഷങ്ങൾക്കകം തിരിച്ചെത്തിയ ഇയാൾ രണ്ടാമത്തെ താരത്തെ കയറിപ്പിടിച്ച ശേഷം വീണ്ടും രക്ഷപ്പെടാൻ ശ്രമിച്ചു. ഭയന്നുപോയ താരങ്ങൾ ഉടൻ തന്നെ ടീമിന്റെ സുരക്ഷാ ചുമതലയുള്ള ഡാനി സിമ്മൺസിനെ വിവരം അറിയിച്ചു.
ഓസ്‌ട്രേലിയൻ ടീമിന്റെ സുരക്ഷാ മേധാവി നൽകിയ പരാതിയെത്തുടർന്ന് ഇൻഡോർ പോലീസ് കമ്മീഷണറേറ്റ് അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ട് അടിയന്തര അന്വേഷണം ആരംഭിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്തിനടുത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു.
പോലീസ് വലയം മുറുകിയതോടെ ഇടുങ്ങിയ വഴികളിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അഖീലിന്റെ ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. ഇടത് കൈക്കും വലത് കാലിനും ഒടിവുകളോടെ ഇയാളെ കസ്റ്റഡിയിലെടുത്തു. സ്ത്രീകളെ പിന്തുടരുക, ആക്രമിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അറസ്റ്റിലായ അഖീൽ ഖാൻ ഒരു സ്ഥിരം കുറ്റവാളിയാണെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ക്രൈം) രാജേഷ് ദണ്ഡോതിയ അറിയിച്ചു.അഖീലിനെതിരെ കുറഞ്ഞത് 10 ക്രിമിനൽ കേസുകളെങ്കിലും നിലവിലുണ്ട്. ലൈംഗികാതിക്രമം, കവർച്ച, ആക്രമണം, കൊലപാതക ശ്രമം എന്നിവയാണ് പ്രധാന കുറ്റങ്ങൾ. 10 വർഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ഇയാൾ അടുത്തിടെയാണ് ഭൈരവ്ഗഡ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിന് പുറമെ ആയുധ നിയമം, മയക്കുമരുന്ന് വിരുദ്ധ നിയമം (എൻഡിപിഎസ് ആക്ട്) എന്നിവ പ്രകാരവും ഇയാൾക്കെതിരെ കേസുകളുണ്ട്. ചില കേസുകൾ 2012 മുതലുള്ളതാണ്. ജാമ്യത്തിലും പരോളിലും പുറത്തായിരിക്കുമ്പോൾ ഇയാൾ പുതിയ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ട്. ഒരു വർഷം മുമ്പ് ഒരു യുവദമ്പതികളെ കത്തികൊണ്ട് ആക്രമിക്കാനും യുവതിയെ ബലാത്സംഗം ചെയ്യാനും ശ്രമിച്ച കേസും ഇയാൾക്കെതിരെയുണ്ട്. കൂടാതെ, ഉജ്ജയിനിൽ വെച്ച് പോലീസുകാരിൽ നിന്ന് റൈഫിളുകൾ തട്ടിയെടുത്ത് വെടിയുതിർക്കാൻ ശ്രമിച്ച കേസും ഇയാൾക്കെതിരെ നിലവിലുണ്ട്.
മധ്യപ്രദേശ് കായിക മന്ത്രി വിശ്വാസ് സാരംഗ് ഈ സംഭവത്തെ “അങ്ങേയറ്റം ലജ്ജാകരം” എന്ന് വിശേഷിപ്പിച്ചു. പ്രതിക്ക് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്നും, “ഭരണകൂടം ഉടൻ തന്നെ നടപടിയെടുത്തു. ഈ നടപടി മാതൃകാപരമായിരിക്കും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…