cricket

ഐസിസി റാങ്കിങ്ങിൽ ഓസ്ട്രേലിയൻ സമഗ്രാധിപത്യം , ബോളർമാരിൽ റാങ്കിങ്ങിൽ അശ്വിൻ ഒന്നാം സ്ഥാനം നിലനിർത്തി

ദുബായ് :ഓവറിൽ നടന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ, ഐസിസി പുറത്തിറക്കിയ ഏറ്റവും പുതിയ ബാറ്റർമാരുടെ ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ 3 സ്ഥാനങ്ങളും സ്വന്തമാക്കി ഓസ്ട്രേലിയൻ താരങ്ങൾ. മാർനസ് ലബുഷെയ്ൻ ഒന്നാം റാങ്കിൽ തുടർന്നപ്പോൾ സ്റ്റീവ് സ്മിത്ത് ഒരു റാങ്ക് മെച്ചപ്പെടുത്തി രണ്ടാമതും ട്രാവിസ് ഹെഡ് 3 സ്ഥാനങ്ങൾ കയറി മൂന്നാം സ്ഥാനത്തും എത്തി.

ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ടീമിൽ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ ആർ.അശ്വിൻ ഒന്നാം സ്ഥാനം നിലനിർത്തി. പത്താം സ്ഥാനത്തുള്ള ഋഷഭ് പന്ത് മാത്രമാണ് നിലവിലെ ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള ഇന്ത്യൻ താരം. അതേസമയം ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെ പ്രകടനത്തോടെ ഇന്ത്യൻ ബാറ്റർ അജിൻക്യ രഹാനെ (37) റാങ്കിങ് പട്ടികയിൽ സ്ഥാനം കണ്ടെത്തി.

Anandhu Ajitha

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

5 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

7 hours ago