Kerala

അന്നം തരുന്നവരെ ആദരിച്ച് അയ്യപ്പ സത്രവേദി;അനുമോദന സമ്മേളനം സയന്റിസ്റ് കെ ജി പത്മകുമാർ ഉത്‌ഘാടനം ചെയ്തു;പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിയ കാർഷികസമ്മേളനം ശ്രദ്ധേയമായി

റാന്നി: അയ്യപ്പ സത്ര വേദിയിൽ പ്രഗത്ഭരായ കർഷകരെ അനുമോദിച്ചു. അനുമോദന സമ്മേളനം സയന്റിസ്റ് കെ ജി പത്മകുമാർ ഉത്‌ഘാടനം ചെയ്തു. നിറ പുത്തരിയോടെയാണ് ശബരിമല ചടങ്ങുകൾ ആരംഭിക്കുന്നത്. അയ്യപ്പൻ കാർഷിക സംസ്കാരത്തിന്റെ നിയന്താവാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്രയധികം പരിസ്ഥിതി സൗഹൃദമായ മറ്റൊരു ക്ഷേത്രം ഇല്ലന്നു തന്നെ പറയാമെന്നും അദ്ദേഹം പറഞ്ഞു. കൃഷിയാണ് കേരളത്തെ ആകർഷിക്കുന്ന മുഖ്യ കേന്ദം.നമ്മുടെ ഏലവും, കുരുമുളകും, കാപ്പിയും ഉൾപ്പടെ വിശിഷ്ടങ്ങളായ കാർഷിക വിളകളിൽ ആകൃഷ്ടരായാണ് വിദേശികൾ ഇന്ത്യയിൽ എത്തിയത്. മറ്റു സംസ്‌കാരണങ്ങളും, മതങ്ങളുമൊക്കെ കേരളത്തിലെത്തിയത് കൃഷി കാരണമാണ്.

മണ്ണിനു എല്ലാ പ്രധിരോധ ശക്തിയും ഉണ്ട്. ശരിയായ ആന്റി ബൈക്കോടിക് ആണ് മണ്ണ്. മണ്ണിനും പ്രത്യേകതയുണ്ട്. നാട്ടിലെ മണ്ണിൽ ഉത്പാദിപ്പിച്ച വസ്തുക്കൾ തന്നെയാണ് അതാത് നാട്ടിലെ ജനങ്ങൾക്ക് യുക്തമായുള്ളത്. പെട്രോളിയത്തിൽ നിന്നുത്ഭവിക്കുന്ന രാസ വസ്തുക്കൾ ഉപയോഗിക്കുന്നത് കുറക്കണം.

മണ്ണിനെ സംരക്ഷിക്കണം. പൂങ്കാവനം നന്നായി സരക്ഷിക്കപ്പെടേണ്ടതാണ്.
ഏക വിള കൃഷിരീതി പ്രശോധിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ദിരം രവീന്ദ്രൻ, കാർഷിക വികസന ബാങ്ക് പ്രസിഡണ്ട് സി കെ ബാലൻ, കർഷകൻ അച്യുത നായർ, ബാബു ഗോപാലൻ, അശോക് ഗോപിനാഥ്‌, പ്രിയം വദ, സത്രം ജനറൽ കൺവീനർ അജിത് കുമാർ നെടുംപ്രയാർ, പ്രസിഡന്റ് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി കുമാർ കുട്ടപ്പൻ,
തുടങ്ങിയവർ പ്രസംഗിച്ചു. കാർഷിക മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള വിവിധ കർഷകരെ ചടങ്ങിൽ ആദരിച്ചു.

Anandhu Ajitha

Recent Posts

സ്വർണ്ണം കടത്താൻ ചന്ദ്രഗ്രഹണം കാത്തിരുന്നവർ; ശബരിമല കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ.

ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…

3 minutes ago

പാകിസ്ഥാന് പിന്തുണയുമായി അമേരിക്ക രംഗത്ത് യുദ്ധഭീതിയിൽ

അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ്‌ തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…

26 minutes ago

പുതു ചരിത്രം ! ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായി ; മൂന്ന് മാസത്തിനുള്ളിൽ കരാറിൽ ഔദ്യോഗികമായി ഒപ്പുവെയ്ക്കും

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…

1 hour ago

കുളത്തിനാൽ ഗംഗാധരൻ പിള്ളയ്ക്ക് പിൻഗാമി !തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും

തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…

2 hours ago

ശബരിമല മകരവിളക്ക് മഹോത്സവം; തിരുവാഭരണ ഘോഷയാത്രയെ പുണർതം നാൾ നാരായണ വർമ്മ നയിക്കും; രാജപ്രതിനിധിയായി നിയോഗിച്ച് പന്തളം കൊട്ടാരം വലിയതമ്പുരാൻ തിരുവോണം നാൾ രാമവർമ്മ വലിയരാജ

പന്തളം : 2026-ലെ (കൊല്ലവർഷം 1201) ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം…

2 hours ago

ബംഗ്ലാദേശ് സിറിയ ആകുമ്പോൾ | ഭാരതത്തിന്റെ വടക്കുകിഴക്കൻ അതിർത്തികളിലെ സുരക്ഷാ ആശങ്കകൾ

ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…

4 hours ago