Bakery raided; stale food items seized and destroyed
ആലപ്പുഴ:നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.സ്റ്റേഡിയം വാർഡിൽ പട്ടേരിപറമ്പിൽ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള വെള്ളക്കിണർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തർബിയത്ത് ബേക്കറിയിലാണ് റെയ്ഡ് നടന്നത്.
ദിവസങ്ങളായി അരിഞ്ഞ് ഫ്രീസറിൽ സൂക്ഷിച്ച പഴകിയതും, ചീഞ്ഞതുമായ പപ്പായ, മാങ്ങ, അവക്കാഡോ, പേരയ്ക്ക എന്നിവയും പാലും പഴവും കൂടെ ജൂസ് ആക്കി ഫ്രീസറിൽ സൂക്ഷിച്ചതും പിടിച്ചെടുത്തു. സ്റ്റീൽ ട്രേയിൽ സൂക്ഷിച്ച ഒന്നര കിലോ വരുന്ന പഴകിയതും പൂപ്പൽ പിടിച്ചതുമായ ജിലേബി, പൂപ്പൽ ബാധിച്ച ലഡു, ഉപയോഗ കാലാവധി കഴിഞ്ഞ അര കിലോ വീതമുള്ള 10 പാക്കറ്റ് ചിപ്സ്, 250 ഗ്രാമിൻറെ 10 പാക്കറ്റ് ചിപ്സ്, കപ്പ വറുത്തത് നാല് പാക്കറ്റ്, മുറുക്ക് ആറ് പാക്കറ്റ്, നാല് പ്ലാസ്റ്റിക് ടിൻ ബിസ്ക്കറ്റ് ഐറ്റംസ്, വൃത്തിഹീനമായ രീതിയിൽ സൂക്ഷിച്ച പഴകിയ അത്തിപ്പഴം എന്നിവയും പിടിച്ചെടുത്ത് നശിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ജയകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജെ എച്ച് ഐ മാരായ ജെ അനിക്കുട്ടൻ, ടെൻഷി സെബാസ്റ്റ്യൻ, ഷബീന എന്നിവർ പങ്കെടുത്തു
ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത് കേന്ദ്ര സർക്കാർ !…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…
നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…
ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…