പാലക്കാട്: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച തങ്ങള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പാലക്കാട്ടെ പൂന്തോട്ടം ആയൂര്‍വേദാശ്രമം മാനേജിങ് ഡയറക്ടര്‍ ഡോ. പിഎംഎസ് രവീന്ദ്രനാഥ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ബാലഭാസ്‌കറിനെ അറിയാം. ബാലഭാസ്‌കര്‍ കുടുംബാഗംത്തെ പോലെയായിരുന്നുവെന്നും രവീന്ദ്രനാഥ് പറഞ്ഞു.
ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ല. ബാലഭാസ്‌കറിന്റെ കയ്യില്‍ നിന്നും പണം വാങ്ങിയെങ്കിലും തിരികെ നല്‍കിയിട്ടുണ്ടെന്നും രവീന്ദ്രനാഥ് പറയുന്നു. രവീന്ദ്രനാഥിന്റെ കുടുംബത്തിന് കീഴിലുള്ള ആശുപത്രിക്ക് വേണ്ടി ബാലഭാസ്‌കറിന്റെ കയ്യില്‍ നിന്നും ഇവര്‍ പണം തട്ടിയെന്നും ഇത് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ അറിവോടെയാണെന്നുമായിരുന്നു ആരോപണം.
അതേസമയം ബാലഭാസ്‌കറിന്റെ മരണം അപകടമല്ലെന്ന് മിമിക്രി കലാകാരന്‍ കലാഭവന്‍ സോബി പറഞ്ഞു. വെളിപ്പെടുത്തല്‍ നടത്തിയ ശേഷം തന്റെ ജീവന് ഭീഷണിയുണ്ടെന്നും എന്നാല്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കാത്ത ചിലത് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരോട് തുറന്ന് പറഞ്ഞിട്ടുണ്ടെന്നും സോബി പറഞ്ഞു. ബാലുവിന്റെ മരണ കാരണം ക്രൈംബ്രാഞ്ച് കണ്ടെത്തട്ടെ. കുറച്ച് കാര്യങ്ങള്‍ കൂടി മാധ്യമങ്ങളോട് പറയാനുണ്ടെന്നും അത് വൈകാതെ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…
വൈശേഷിക ദർശനം എന്ന ഭാരതീയ ഭൗതികശാസ്ത്രം #periodictable #sanskrit #dmitrimendeleev #chemistryhistory #ekaaluminium #panini #ancientindia #sciencehistory #vedicscience #chemistry…
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…